മാരാമണ്‍ കണ്‍വെൻഷൻ വേദിയില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒഴിവാക്കി. മാരാമണ്‍ കണ്‍വെൻഷന്റെ ഭാഗമായുള്ള യുവവേദി പരിപാടിയില്‍ നിന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ഒഴിവാക്കിയത്. മതിയായ കൂടിയാലോചന ഇല്ലാതെ സതീശനെ ക്ഷണിച്ചതില്‍ മാർത്തോമാ സഭയ്‌ക്കുള്ളില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു.സതീശനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും ചില മാധ്യമങ്ങളില്‍ വന്ന വാർത്ത സഭയുടെ അറിവോടെ അല്ലെന്നും സഭ നേതൃത്വം പറയുന്നു.കമ്മിറ്റിയിലെ ഒരു വിഭാഗത്തിൻെറ എതിർപ്പ് മൂലമാണ് വി ഡി സതീശനെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയത്. ഫെബ്രുവരി 15നാണ് യുവവേദിയുടെ പരിപാടി നടക്കുക.