ഇനി ആര്‍ക്കെങ്കിലും പാടാണോ?

പ്രാര്‍ത്ഥന ഗാനത്തിന് ശേഷം ഇനി ആര്‍ക്കെങ്കിലും പാടാണോ എന്ന മന്ത്രിയുടെ ചോദ്യം ആവേശപൂര്‍വം കുഞ്ഞുങ്ങള്‍ ഏറ്റെടുത്തു.

മന്ദാരപൂവിലും എന്ന പാട്ട് പാടി അഭിദേവും ജോണി ജോണി പാടി സനൂപയും മന്ത്രിയേയും കാണികളെയും കയ്യിലെടുത്തു.

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും എംഎല്‍എ അഡ്വ. പ്രമോദ് നാരായണനും ഒപ്പം  പാട്ടു പാടി തങ്ങളുടെ അങ്കണവാടി കെട്ടിട ഉദ്ഘാടനം ആഘോഷമാക്കി തുമ്പൂര്‍ 99-ാം നമ്പര്‍ അങ്കണവാടി കുട്ടികള്‍.  

കോട്ടങ്ങല്‍ ഗ്രാമ പഞ്ചായത്തിലെ വായ്പ്പൂര്‍ തുമ്പൂര്‍ 99-ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രിക്കൊപ്പം കുട്ടികളാണ് നിര്‍വഹിച്ചത്.

പാട്ടിനു ശേഷം കുട്ടികളുടെ പരിപാടി ആയതിനാല്‍ അവര്‍ തന്നെ കെട്ടിട ഉദ്ഘാടനം നിര്‍വഹിച്ചതായി മന്ത്രി പറഞ്ഞു.

പരിപാടിയുടെ തുടക്കത്തിലേ കസേരകള്‍  കുട്ടികള്‍ക്ക് നല്‍കി മന്ത്രിയും എംഎല്‍എയും അവര്‍ക്ക് അരികില്‍ നിന്നു.

പാട്ടിനു ശേഷം മന്ത്രി കുട്ടികള്‍ക്ക് അനുമോദനാര്‍ഹമായി ഷാള്‍ അണിയിച്ചു.

Leave a Reply

spot_img

Related articles

ചിരിയുള്ള കാലത്തോളം ആ കഥാപാത്രങ്ങൾ ജീവിക്കും; പ്രിയ നടൻ സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന് കണ്ണീരോടെ വിട നൽകി കേരളം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്...

ചിരിക്ക് പിന്നിലെ രാഷ്ട്രീയവും സൈബർ ഇടങ്ങളിലെ അസഹിഷ്ണുതയും: സലിം കുമാറിന്റെ വേട്ടയാടപ്പെടുന്ന നിലപാടുകൾ

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ സലിം കുമാർ എന്ന കലാകാരൻ എക്കാലത്തും വേറിട്ടുനിൽക്കുന്നത് അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ കൊണ്ടാണ്. കേവലം ഒരു സിനിമാതാരം എന്നതിലുപരി,...

ചിരിക്ക് പിന്നിലെ ഗൗരവക്കാരൻ: സലിം കുമാറിൻ്റെ രാഷ്ട്രീയവും നിലപാടുകളും

മലയാള സിനിമയിൽ അഭിനയത്തിനപ്പുറം തന്റേതായ വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാൻ ധൈര്യം കാണിച്ച ചുരുക്കം ചില കലാകാരന്മാരിൽ ഒരാളാണ് സലിം കുമാർ. സിനിമയിലെ തിരശ്ശീലയിൽ...

ചിരിമുതൽ കണ്ണീർ വരെ: സലിം കുമാർ അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ ഒരു യാത്ര

മലയാളി പ്രേക്ഷകരുടെ മനസ്സിൽ സലിം കുമാർ എന്ന പേര് കേൾക്കുമ്പോൾ ആദ്യം തെളിയുന്നത് ഒരുപിടി പൊട്ടിച്ചിരിപ്പിക്കുന്ന മുഖങ്ങളാണ്. എന്നാൽ കേവലം ഒരു ഹാസ്യനടൻ എന്നതിലുപരി,...