സംസ്ഥാനത്ത് പച്ചക്കറിക്ക് തീവില. സവാള, വെളുത്തുള്ളി, തക്കാളി അടക്കം മലയാളിയുടെ അടുക്കളയില്‍ വേവുന്ന പച്ചക്കറികള്‍ക്കെല്ലാം വില കുതിച്ചുയരുകയാണ്.തിരുവനന്തപുരത്ത് തക്കാളി ഒരു പെട്ടിക്ക് ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ 200 രൂപ വില വ്യത്യാസമാണ് ഒറ്റ ദിവസത്തില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇത് 600 ന് മുകളിലായിരുന്നെങ്കില്‍ ഇന്ന് അത് 800 ന് മുകളിലേക്ക് എത്തി. 27 കിലോയാണ് ഒരു ബോക്‌സിലുണ്ടാവുക.