ഇന്ന് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് കൊളസ്ട്രോൾ. ഫാസ്റ്റ് ഫുഡിന്റെയും എണ്ണയടങ്ങിയ ഭക്ഷണങ്ങളുടെയും അമിത ഉപയോഗമാണ് ഇതിന് പ്രധാനകാരണം.
എന്നാൽ ഈ ഭക്ഷണ രീതികൾ ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണങ്ങൾ നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്തിയാലോ? അങ്ങനെയെങ്കിൽ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഈ പച്ചക്കറികളും ഉൾപ്പെടുത്താം. അവ ഏതൊക്കെയെന്ന് പരിചയപ്പെട്ടാലോ…
ഒന്നാമതായി ചീരയാണ് ഇതിൽ പ്രധാനി. ഉച്ചയ്ക്ക് ചോറിനൊപ്പം ഫൈബര്‍ അടങ്ങിയ ചീര കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത് ബ്രൊക്കോളിയാണ്. ഇത് കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത് ബീറ്റ്റൂട്ടാണ്. വിറ്റമിനുകളും ധാതുക്കളും ഫൈബറും ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയ ബീറ്റ്റൂട്ട് ചോറിനൊപ്പം കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
നാലാമതായി നാരുകളും ബീറ്റാ കരോട്ടിനും ധാരാളം അടങ്ങിയ ക്യാരറ്റ്. ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാൻ സഹായിക്കും.