കരാറടിസ്ഥാനത്തിൽ വാഹനം ആവശ്യമുണ്ട്

വനിതാ ശിശു വികസന വകുപ്പിനു കീഴിൽ പ്രവർത്തിച്ചുവരുന്ന തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിന് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഏഴ് വർഷത്തിലധികം കാലപ്പഴക്കമില്ലാത്തതും ടാക്‌സി പെർമിറ്റുള്ളതും 1200 സി സിയോ അതിനു മുകളിലോ ഉളള ഒരു കാർ/ജീപ്പ്, ഒരു വർഷത്തേക്ക് പ്രതിമാസവാടകയ്ക്ക് നൽകുന്നതിന് താൽപ്പര്യമുള്ള വ്യക്തികൾ അല്ലെങ്കിൽ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ചുവടെ കൊടുത്തിരിക്കുന്ന നിബന്ധനകൾക്ക് വിധേയമായി മത്സര സ്വഭാവമുള്ള മുദ്ര വെച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ഫോമുകൾ തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ ലഭിക്കും. പ്രതിമാസ വാടക (അടങ്കൽ തുക) 30,000 രൂപ. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന ഓഫീസുമായി ബന്ധപ്പെടണം. ടെണ്ടർ ഫോം വിൽപ്പന അവസാനിക്കുന്ന തീയതി നവംബർ 25 ഉച്ചയ്ക്ക് 12.30. നവംബർ 25ന് വൈകിട്ട് 3 ന് ടെണ്ടർ തുറക്കും. ഫോൺ: 0471-2969101.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...