പ്രകോപിതനായി വെള്ളാപ്പള്ളി; ചോദ്യം ചോദിച്ച റിപ്പോർട്ടറുടെ മൈക്ക് തട്ടിമാറ്റി

മലപ്പുറത്ത് എസ്എൻഡിപി യോഗം മാനേജ്മെന്റിന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലെന്ന പ്രസ്‌താവനയുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രകോപിതനായി വെള്ളാപ്പള്ളി നടേശൻ. ചോദ്യം ചോദിച്ച റിപ്പോർട്ടറുടെ മൈക്ക് അദ്ദേഹം തട്ടിമാറ്റി.

മലപ്പുറം, വയനാട്, കാസർഗോഡ് എന്നിവിടങ്ങളിൽ എസ്എൻഡിപിക്ക് സ്കൂൾ ഇല്ലാ എന്ന് വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്ക്ക് അതെന്താ സ്ഥലം കിട്ടുന്നില്ലേ എന്ന് മാധ്യമപ്രവർത്തകർ തിരിച്ചു ചോദിച്ചു. അതെല്ലാം ഉണ്ട്, അനുവാദം കിട്ടണം എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. ആരുടെ അനുവാദം എന്ന് ചോദിച്ചപ്പോൾ സർക്കാരിൻ്റെ എന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇപ്പോൾ പിണറായി വിജയൻ സർക്കാരല്ലേ എന്ന് ചോദിച്ചപ്പോൾ,ഇപ്പോഴത്തേത് അല്ല എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.ഇക്കഴിഞ്ഞ ഒൻപതുവർഷം ശ്രമിച്ചുനോക്കിയില്ലേ എന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചതോടെ- അന്ന് ഞങ്ങൾ.. എന്ന് പറഞ്ഞുതുടങ്ങിയ അദ്ദേഹം കുറേനാളായി നിങ്ങൾ തുടങ്ങിയിട്ട് എന്നു പറഞ്ഞ് ചോദ്യം ചോദിച്ച മാധ്യമസ്ഥാപനത്തിൻ്റെ മൈക്ക് തട്ടിമാറ്റുകയായിരുന്നു.

കേരളത്തിൽ മൂന്നാമതും പിണറായി വിജയൻ തന്നെ അധികാരത്തിൽ വരുമെന്ന് ആവർത്തിച്ച് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇനിയും അത് പറയാൻ തയ്യാറാണ്. മുഷ്ടി ചുരുട്ടി പിണറായിയുടെ പേര് വെള്ളാപ്പള്ളി പറഞ്ഞു. സിപിഐക്കെതിരെ വെള്ളാപ്പള്ളി അതിരൂക്ഷ വിമർശനം ഉന്നയിച്ചു. ചതിയൻ ചന്തുമാരാണ് സിപിഐ. പത്തുവർഷം കൂടെനിന്ന് എല്ലാം നേടിയിട്ട് ഇപ്പോൾ തള്ളിപ്പറയുന്നു. വിമർശിക്കേണ്ടത് പാർട്ടിക്കുള്ളിൽ ആണ്. പുറത്തല്ല ഇങ്ങനെ വിമർശിക്കേണ്ടതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...