കോട്ടയം വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി നാല് ദിവസം വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ വേണാട് എക്സ്പ്രസ്, പരശുറാം എക്സ്പ്രസ് എന്നീ ട്രയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു.സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഫ്രാൻസിസ് ജോർജ് എം.പി, മോൻസ് ജോസഫ് എംഎൽഎ എന്നിവർ തിരുവനന്തപുരം റയിൽവേ ഡിവിഷണൽ മാനേജർ ഡോ. മനീഷ് തപൽയാലിന് നിവേദനം നൽകിയിരുന്നു.നവംബർ 21 മുതൽ 24 വരെയാണ് വൈക്കം സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.