അരങ്ങ് ജില്ലാ കലോത്സവത്തിൽ വെങ്ങപ്പള്ളി ചാമ്പ്യൻമാർ

 അരങ്ങ് ജില്ലാ കലോത്സവത്തിൽ വെങ്ങപ്പള്ളി സിഡിഎസ് ചാമ്പ്യൻമാരായി. കുടുംബശ്രീ അയൽക്കൂട്ട വനിതകളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിച്ച കലോത്സവത്തിൽ 128 പോയിന്റ് നേടിയാണ് വെങ്ങപ്പള്ളി സിഡി എസ് ഒന്നാം സ്ഥാനം നേടിയത്.

116 പോയിന്റുമായി സുൽത്താൻ ബത്തേരി സിഡി എസ് രണ്ടാം സ്ഥാനവും 85 പോയിൻ്റോടെ വെള്ളമുണ്ട സിഡി എസ് മൂന്നാം സ്ഥാനവും നേടി.

ഭരതനാട്യം, മോഹിനിയാട്ടം, മിമിക്രി, മോണോ ആക്ട്, സ്കിറ്റ്, കവിതാ പാരായണം, സംഘ നൃത്തം, നാടൻ പാട്ട്, തിരുവാതിര തുടങ്ങിയ ഇനങ്ങളായി രണ്ട് ദിവസങ്ങളിലായി നടന്ന മത്സരത്തിൽ വിവിധ ക്ലസ്റ്ററുകളിൽ നിന്നായി അഞ്ഞൂറോളം പേർ 70 ലധികം മത്സര ഇനങ്ങളിലാണ് മത്സരിച്ചത്.

അയൽക്കൂട്ട വിഭാഗത്തിൽ പനമരം സിഡി എസിലെ എൻ. കെ നിമിതയും ഓക്സിലറി വിഭാഗത്തിൽ സുൽത്താൻ ബത്തേരി സിഡി എസിലെ പി. നമിത കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടു.

സുൽത്താൻ ബത്തേരി സിഡി എസിലെ ലീലാമ്മ സേവിയറെ മികച്ച നടിയായി തിരഞ്ഞെടുത്തു.

സംസ്ഥാനതല മത്സരം ജൂൺ 7, 8, 9 തീയതികളിൽ കാസർഗോഡ് നടക്കും.

മീനങ്ങാടി സെന്റ് പീറ്റേഴ്സ് സ്കൂളിൽ നടന്ന സമാപന സമ്മേളനത്തിൽ സബ് കളക്ടർ മിസൽ സാഗർ ഭരത് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...