സി വി ധനരാജ് വധക്കേസില്‍ വിധി ഇന്ന്; 20 ബിജെപി, ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ പ്രതികള്‍

കണ്ണൂര്‍ പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകന്‍ സി വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. ഇന്ന് പതിനൊന്ന് മണിക്ക് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ എന്‍ പ്രശാന്ത് വിധി പറയും.20 ബിജെപി-ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ രാഷ്ട്രീയ വിരോധം കാരണം ധനരാജിനെ വെട്ടിക്കൊന്ന കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്. ഡിവൈഎഫ്‌ഐ നേതാവും സിപിഎം ഏഴിമല ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കുന്നരു കാരന്താട്ടെ സി വി ധനരാജി (40) നെ 2016 ജൂലൈ 11ന് രാത്രിയാണ് വീടിന്റെ മുന്നില്‍വച്ച്‌ ആര്‍എസ്‌എസ്-ബിജെപി സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

വീട്ടിലേക്ക് വരികയായിരുന്ന ധനരാജിനെ രാത്രി 9.45ഓടെ രണ്ടു ബൈക്കുകളിലായി ആര്‍എസ്‌എസ്-ബിജെപി പ്രവര്‍ത്തകര്‍ പിന്തുടര്‍ന്ന് വീട്ടിലെ സമീപത്തുവച്ച്‌ വെട്ടുകയായിരുന്നു. വെട്ടേറ്റയുടന്‍ ഓടി രക്ഷപ്പെടാന്‍ നോക്കി ധനരാജ്. എന്നാല്‍ ആക്രമികള്‍ വിട്ടില്ല. വീടിന്റെ പിന്നാമ്പുറത്തുവച്ച്‌ വീണ്ടും വെട്ടി വീഴ്ത്തി. അമ്മയുടെയും ഭാര്യയുടെയും കണ്‍മുന്നില്‍ വച്ചാണ് ക്രൂരമായ കൊലപാതകം നടന്നത്. രാഷ്ട്രീയ വിരോധം മൂലം ആര്‍എസ്‌എസ്-ബിജെപി പ്രവര്‍ത്തകരായ 20 പേര്‍ ചേര്‍ന്ന് ആസൂത്രണം നടത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.

ആദ്യ മൂന്നു പ്രതികളായ ടി പി ബിജു, വിപിന്‍ എം, വൈശാഖ് എം എന്നിവര്‍ ചേര്‍ന്നാണ് ധനരാജിനെ വെട്ടി കൊലപ്പെടുത്തുന്നത്. ഇതില്‍ വിപിനും വൈശാഖും സഹോദരങ്ങളാണ്. ആറാം പ്രതി കെ അനൂപും പത്താം പ്രതി കെ മനൂപും സഹോദരന്മാരാണ്. ഒന്‍പതാം പ്രതി പി രാജേഷ് കുമാറിന്റെ സഹോദരനാണ് പതിനെട്ടാം പ്രതി രമേശന്‍. കേസിലെ പതിനാറാം പ്രതി തിരുവനന്തപുരം സ്വദേശിയായ കണ്ണന്‍ എന്ന അജീഷ് ആര്‍എസ്‌എസ് ജില്ലാ പ്രമുഖനായിരുന്നു.

കേസിലെ പന്ത്രണ്ടാം പ്രതിയായിരുന്ന ചൂരക്കാട് ബിജു പിന്നീട് ഒരു വര്‍ഷത്തിനുശേഷം കൊല്ലപ്പെട്ടു. ശേഷം അവശേഷിക്കുന്നത് 19 പ്രതികളാണ്. ധനരാജിന്റെ അമ്മയും ഭാര്യയും ഉള്‍പ്പെടെ 43 സാക്ഷികളാണ് കേസിലുള്ളത്. സാക്ഷിപട്ടികയിലെ മൂന്നു പേര്‍ കോടതിയില്‍ എത്തിയില്ല. ധനരാജനെ കൊലപ്പെടുത്താന്‍ രണ്ടിടത്തായി ഗൂഢാലോചന നടന്നു എന്നാണ് പ്രോസിക്യൂഷന്‍ വാദം. 127 രേഖകളും വാഹനങ്ങള്‍ ഉള്‍പ്പെടെ 33 മെറ്റീരിയല്‍ തെളിവുകളും കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടുണ്ട്.

രാമന്തളിയിലെ ടി പി ബിജു, എം വിപിന്‍, എം വൈശാഖ്, സി സുകേഷ്, കെ വി പ്രജിത്ത് ലാല്‍, കെ അനൂപ്, പണ്ടാരവളപ്പില്‍ രാജേഷ്, കെ എം ബിജു, പി രാജേഷ് കുമാര്‍, കെ മനൂപ്, സി ഷൈജു, ധനേഷ്, പി പി രാജീവന്‍, മധു, തിരുവനന്തപുരം നെയ്യാറിലെ എസ് ആര്‍ രാജേഷ്, മനിയേരി തമ്പാന്‍, രമേശന്‍, എ പി നിജേഷ്, ലിജിന്‍ എന്നിവരാണ് പ്രതികള്‍. അഞ്ചാം സാക്ഷി ഷിബിന്‍ പിന്നീട് സഹോദരങ്ങളായ അനൂപ്, മനൂപ് എന്നിവരുടെ ബന്ധുവിനെ വിവാഹം ചെയ്തതു കാരണമാണ് കോടതിയിലെത്താതിരുന്നത്. മറ്റു രണ്ടു സാക്ഷികളായ ഉണ്ണികൃഷ്ണനും അഖിലും വിദേശത്തായതിനാല്‍ വന്നില്ല.

കക്കന്‍പാറ മുത്തപ്പന്‍ ക്ഷേത്രത്തിനടുത്തുള്ള പാറയിലും കൊല നടന്ന ദിവസം ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കുഞ്ഞികൃഷ്ണന്റെ ഗൃഹപ്രവേശന ചടങ്ങിലും വച്ച്‌ ഗൂഢാലോചന നടത്തിയാണ് പ്രതികള്‍ കൊലപാതകം നടപ്പാക്കിയത് എന്നാണ് പ്രോസിക്യൂഷന്‍ വാദം. ഗൂഢാലോചനയിലാണ് തിരുവനന്തപുരത്തെ ആര്‍എസ്‌എസ് നേതാവ് എസ് ആര്‍ രാജേഷും പങ്കെടുത്തതെന്ന് പ്രോസിക്യൂഷന്‍ വാദിക്കുന്നു.

Leave a Reply

spot_img

Related articles

കോട്ടയത്തിന്റെ അഭിമാനമായി മുഹമ്മദ് റിസ്വാൻ

മഹാരാഷ്ട്രയിൽ നടന്ന ഒൻപതാമത് ദേശീയ സവാത്തെ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടി കോട്ടയം സ്വദേശി മുഹമ്മദ് റിസ്വാൻ നാടിന് അഭിമാനമായി.ഫ്രഞ്ച് കിക്ക് ബോക്സിങ് ഇനമായ...

സി വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പ്രതികള്‍ കുറ്റക്കാര്‍

പയ്യന്നൂരിലെ സി പി എം പ്രവര്‍ത്തകന്‍ സി വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പ്രതികള്‍ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി .ഒന്നും രണ്ടും മൂന്നും...

ഫേസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ വൃക്കരോഗം; പരാതിയിൽ വിശദമായ അന്വേഷണത്തിന് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ്

സൗന്ദര്യവർധക ഫേസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് പെൺകുട്ടിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ചെന്ന പരാതിയിൽ ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് വിശദമായ അന്വേഷണം നടത്തും. മലപ്പുറം അരീക്കോട്...

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകും

ചൊവ്വാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍...