രാത്രിക്കും പകലിനും തുല്യ ദൈർഘ്യം

ഈ വർഷത്തെ ആദ്യ ഇക്വിനോക്സിന് vernal equinox അഥവാ വിഷുവത്തിന് ഇന്നു സാക്ഷ്യം വഹിക്കും.

സാധാരണയായി മാർച്ച് 20, 21 എന്നീ രണ്ടു ദിവസങ്ങളിൽ ഏതെങ്കിലും ഒരു ദിവസമാണ് vernal equinox നടക്കുന്നത്.

അമേരിക്കൻ കാലാവസ്ഥാ വകുപ്പ് നാഷനൽ വെതർ സർവീസിന്റെ അറിയിപ്പ് പ്രകാരം 2024 ലെ വെർനൽ ഇക്വിനോക്സ്‌ മാർച്ച് 20 ന് അനുഭവപ്പെടുമെന്നാണു പ്രവചനം.

ദക്ഷിണാര്‍ദ്ധഗോളത്തില്‍ നിന്ന് ഉത്തരാര്‍ധ ഗോളത്തിലേക്ക് സൂര്യന്‍ മാറുമ്പോഴാണ് വിഷുവം സംഭവിക്കുന്നത്. 

ഭൂമധ്യരേഖാ പ്രദേശത്ത് (equatorial region) രാത്രിയും പകലും തുല്യമാകുന്ന ദിവസമാണ് വിഷുവം. സൂര്യന്‍ ഒരു അയനത്തില്‍ നിന്നു മറ്റൊരു അയനത്തിലേക്ക് മാറുന്ന പ്രതിഭാസം ഭൂമിയിലെ കാലാവസ്ഥയിലും നിര്‍ണായക മാറ്റം വരുത്തും.

വിഷുവത്തിനു തൊട്ടുവരുന്ന പൗർണമിക്കു ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റർ.

ഈ വർഷം മാർച്ച് 25 ന് പൗർണമിയും 31 ന് ഈസ്റ്ററുമാണ്.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...