വേറ്റിനാട് ഗാന്ധി സ്മാരക മണ്ഡപം – കിഴക്കേക്കോട്ട ബസ് സർവീസ് ആരംഭിച്ചു

ഗാന്ധിജയന്തി ദിനത്തിൽ നെടുമങ്ങാട് മണ്ഡലത്തിൽ കെഎസ്ആർടിസി സ്വിഫ്റ്റ് പുതിയ ബസ് സർവീസ് തുടങ്ങി. വേറ്റിനാട് ഗാന്ധി സ്മാരക മണ്ഡപത്തിൽ നിന്ന് കിഴക്കേക്കോട്ടയിലേക്കുള്ള പുതിയ ബസ് സർവീസ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ ഫ്ലാഗ് ഓഫ്‌ ചെയ്തു.

സാമൂഹിക നന്മയുണ്ടാകുന്ന പ്രവർത്തനങ്ങളിൽ എല്ലാ ജനങ്ങളും പങ്കാളികളാകണമെന്ന് മന്ത്രി പറഞ്ഞു. ഈ പ്രദേശത്തെ ജനങ്ങളുടെ ദീർഘനാളത്തെ യാത്ര ക്ലേശത്തിനാണ് പരിഹാരമായിരിക്കുന്നതെന്നും മണ്ഡലത്തിലെ മറ്റു പ്രദേശങ്ങളിലേക്കും കെഎസ്ആർടിസിക്ക് നഷ്ടമുണ്ടാകാത്ത തരത്തിൽ സർവീസ് ആരംഭിക്കുന്നതിന് സഹകരിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

പേരൂർക്കട ബസ് ഡിപ്പോയിൽ നിന്നുള്ള സ്വിഫ്റ്റ് ബസ് രാവിലെ 7 മണിക്ക് കിഴക്കേകോട്ടയിൽ നിന്ന് പട്ടം – നാലാഞ്ചിറ – മണ്ണന്തല – വട്ടപ്പാറ – കണക്കോട് വഴി വേറ്റിനാട് ഗാന്ധി സ്മാരക മണ്ഡപത്തിലേക്കും, 7. 50ന് തിരികെ കിഴക്കേകോട്ടയിലേക്കും സർവീസ് നടത്തും.

Leave a Reply

spot_img

Related articles

നിയന്ത്രണം നഷ്‌ടപ്പെട്ട സ്വകാര്യബസ് ഇടിച്ച് യുവതി മരിച്ചു

കുന്നംകുളത്ത് നിയന്ത്രണം നഷ്‌ടപ്പെട്ട സ്വകാര്യബസ് കാറും ഓട്ടോയും ഉൾപ്പെടെ അഞ്ച് വാഹനങ്ങളിൽ ഇടിച്ച് യുവതി മരിച്ചു.റിയ ഫാത്തിമ (18) ആണ് മരിച്ചത്.അപകടത്തിൽ എട്ട് പേർക്ക്...

വാട്‌സ്‌ആപ്പിലൂടെ ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കി കെഎസ്ആർടിസി

വാട്‌സ്‌ആപ്പിലൂടെ ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കി കെഎസ്ആർടിസി.ഗതാഗത വകുപ്പ് മന്ത്രി സി.പി.ജോൺ വാട്സ്ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഉദ്ഘാടനം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സംഭവസ്ഥലത്തുണ്ടായിരുന്ന മുഴുവൻ സിപിഎം നേതാക്കളെയും ചോദ്യം ചെയ്യാൻ നീക്കം

തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ, സംഭവസ്ഥലത്തുണ്ടായിരുന്ന മുഴുവൻ സിപിഎം നേതാക്കളെയും ചോദ്യം ചെയ്യാൻ...

വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം: മലയാളി യാത്രക്കാരൻ കസ്റ്റഡിയിൽ

മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് വന്ന വിമാനത്തിൽ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച മലയാളി യാത്രക്കാരൻ പോലീസ് കസ്റ്റഡിയിൽ. നെടുമ്പാശ്ശേരി സ്വദേശി ജംഷീർ ആണ്...