ആൻഡ്രിയ ജെറമിയ നായികയായി അഭിനയിച്ച തമിഴ് ചിത്രം മാനുഷിക്ക് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ സിനിമയുടെ നിർമ്മാതാവായ സംവിധായകന്‍ വെട്രി മാരൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഗോപി നൈനാർ സംവിധാനം ചെയ്ത ചിത്രമാണ് മാനുഷി.ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ് സംവിധായകന്‍റെ റിട്ട് ഹർജി പരിഗണിക്കും. ഒരു സ്ത്രീയെ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുന്നതിലൂടെ ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത്. സിനിമ നിർമ്മിച്ചത് വെട്രിമാരന്‍റെ പ്രൊഡക്ഷൻ ഹൗസായ ഗ്രാസ്‌റൂട്ട് ഫിലിം കമ്പനിയാണ്