വീഡിയോ കോളിലൂടെ പെൺകുട്ടികളുടെ നഗ്നത പകർത്തി ഭീഷണി : പ്രതി പിടിയിൽ

കായംകുളം: സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടികളുടെ നഗ്നത വീഡിയോയിൽ പകർത്തി ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ.

കൊല്ലം മുനിസിപ്പൽ കോർപ്പറേഷൻ 22-ാം വാർഡിൽ വൈ നഗറിൽ ബദരിയ മൻസിലിൽ നിന്നും കൊല്ലം ശക്തികുളങ്ങര കാവനാട് ഐക്യ നഗറിൽ താമസിക്കുന്ന മുഹമ്മദ് ഹാരിസാണ് (36) അറസ്റ്റിലായത്.

വീഡിയോകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്യുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മൊബൈൽ നമ്പർ കൈക്കലാക്കി സൗഹൃദം സ്ഥാപിച്ച ശേഷമാണ് ദൃശ്യങ്ങൾ പകർത്തിയത്.

വീഡിയോ കോളുകളിലൂടെയാണ് നഗ്നദൃശ്യങ്ങൾ പകർത്തിയത്.

വിവിധ സ്കൂൾ അധ്യാപകരുടെ നമ്പർ കൈക്കലാക്കി സിനിമാ നിർമാതാവാണെന്നു പറഞ്ഞ് ബ്രോഷർ അയച്ചുനൽകിയ ശേഷം അഭിനയിക്കാൻ താൽപര്യമുള്ള പെൺകുട്ടികളുടെ ഓഡിഷൻ നടത്താനാണെന്ന് പറഞ്ഞ് അവരിൽ നിന്നും കൗശലപൂർവം നമ്പരുകൾ ശേഖരിക്കുകയായിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മൊബൈൽ നമ്പറിലേക്ക് വിളിച്ച് സിനിമയിൽ അഭിനയിക്കാൻ താൽപര്യം ഉണ്ടോയെന്ന് ചോദ്യത്തോടെയാണ് തട്ടിപ്പിന്റെ തുടക്കം.

സിനിമയിൽ അഭിനയിക്കാൻ അവസരത്തിനായി വിഡിയോ കോളിൽ ഒരു രംഗം അഭിനയിച്ചു കാണിക്കാൻ നിർദേശിക്കും.

അടുത്ത രംഗത്തിനായി ഡ്രസ്സ് മാറുന്നത് പെൺകുട്ടികൾ അറിയാതെ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യും.

ഇങ്ങനെ വലയിലായവരെ ഉപയോഗിച്ച് കൂട്ടുകാരികളുടെ ഫോൺ നമ്പരുകളും കരസ്ഥമാക്കി ഇരകളാക്കുന്ന രീതിയാണ് സ്വീകരിക്കുന്നത്.

തട്ടിപ്പാണെന്ന് അറിഞ്ഞ് തിരികെ വിളിക്കുമ്പോഴാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുമെന്ന ഭീഷണി ഉയർത്തുന്നത്.

വിദ്യാഭ്യാസം കുറഞ്ഞ സാധാരണക്കാരായവർക്ക് സ്കൂളിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അവരുടെ പേരിൽ സിം കാർഡുകളെടുത്താണ് തട്ടിപ്പ് നടത്തിയിരുന്നത്.

സമാന രീതിയിൽ പെൺകുട്ടികളുടെ വീഡിയോ റെക്കോർഡ് ചെയ്ത സംഭവത്തിൽ ഇയാൾക്ക് എതിരെ നൂറനാട് – കനകക്കുന്ന് പൊലീസ് സ്റ്റേഷനിലും കേസുകൾ നിലവിലുണ്ട്.

2020 ൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചതിന് കൊല്ലം ഇരവിപുരം പൊലീസ് സ്റ്റേഷനിലും കേസുണ്ട്.

ജില്ല പോലീസ് മേധാവി ചൈത്ര തെരേസ ജോണിൻ്റെ മേൽനോട്ടത്തിൽ കായംകുളം ഡി.വൈ.എസ്.പി അജയനാഥ്, സി.ഐ സുധീർ, എസ്.ഐമാരായ ഹാഷിം, രതീഷ് ബാബു, എ.എസ്.ഐ ജീജാ ദേവി, പോലീസുകാരായ അരുൺ, ഗിരീഷ്, ദീപക്, ഷാജഹാൻ, അഖിൽ മുരളി, ഇയാസ്, മണിക്കുട്ടൻ, വിഷ്ണു, ഫിറോസ്, അനീഷ്, അഖിൽ, ഗോപകുമാർ എന്നിവരടങ്ങിയ സംഘം ദിവസങ്ങളായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

spot_img

Related articles

വളപട്ടണത്തെ കവർച്ച; പ്രതി പിടിയിൽ

കണ്ണൂർ വളപട്ടണത്ത് അരി വ്യാപാരി അഷ്‌റഫിന്റെ വീട്ടിൽ നടന്ന കവർച്ചയിൽ പ്രതി പിടിയിൽ. അയൽവാസി ലിജീഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പണവും സ്വർണാഭരണങ്ങളും പ്രതിയുടെ വീട്ടിൽ...

പത്താംക്ലാസ് വിദ്യാർഥിനികൾക്ക് പീഡനം; രണ്ടു യുവാക്കള്‍ക്കെതിരേ പോക്സോ കേസ്

പത്താംക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ചതിന് രണ്ടു യുവാക്കള്‍ക്കെതിരേ പോക്സോ കേസ്. മറ്റു രണ്ടുപേർക്കെതിരേ രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയതിനും പോലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 12 മണിയോടെയാണ്...

ഡിജിറ്റല്‍ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍

ഡിജിറ്റല്‍ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി മിഷാബ്, മലപ്പുറം സ്വദേശി മുഹമ്മദ് മുഫസില്‍ എറണാകുളം സൈബര്‍ പൊലീസിന്റെ...

പെരുമ്പാവൂരിൽ ഭ‍ർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

പെരുമ്പാവൂരിൽ അതിഥി തൊഴിലാളി ഭാര്യയെ കഴുത്തറുത്തു കൊന്നു. ബംഗാൾ കോളനിയിൽ താമസിക്കുന്ന 39 വയസുള്ള മാമണി ഛേത്രി ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ഷിബ...