കാണികൾ മുന്നിലുള്ള ഇരിപ്പിടങ്ങളിൽ കാലുകൾ വെച്ചിരിക്കുന്ന വീഡിയോ

ഒരു സിനിമാ തിയേറ്ററിൽ ആയിരിക്കുമ്പോൾ ആളുകൾ ചില അടിസ്ഥാന മര്യാദകൾ പാലിക്കണം. ചുറ്റും ഇരിക്കുന്ന ആരെയും ശല്യപ്പെടുത്താനും പാടില്ല.

ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ നിരവധി ആളുകൾ അവരുടെ മുൻ സീറ്റുകളിൽ കാലുകൾ വെച്ചിരിക്കുന്നതായി കാണാം. ക്ലിപ്പ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എക്‌സിൽ ആണ് പങ്കിട്ടത്. ഒരു പിവിആർ മൾട്ടിപ്ലെക്‌സിലാണ് സംഭവം എന്നാണ് മനസിലാകുന്നത്.

സംഭവം നടന്ന സ്ഥലം അറിയില്ല. വീഡിയോ നിരവധി പേരെ പ്രകോപിപ്പിച്ചു. ഇതിന് 247,000-ലധികം വ്യൂസ് ലഭിച്ചു.

അശ്വിത് ഹർഷവർദ്ധൻ എന്നൊരാളാണ് എക്സിൽ വീഡിയോ കൊടുത്തത്. പിവിആറിൽ ഏറ്റവും പിറകിലത്തെ റീക്ലൈനർ സീറ്റാണെങ്കിൽ കാലുകൾ സീറ്റിലേക്ക് കയറ്റി വെയ്ക്കുന്നതു കൊണ്ട് പ്രശ്നമുണ്ടാകില്ലെന്ന് ഒരാൾ പ്രതികരിച്ചു. ഇന്ത്യാക്കാർക്ക് ഒരു മര്യാദയുമില്ലെന്ന് പറഞ്ഞു മറ്റൊരാൾ. പ്രതികരണങ്ങൾ സമ്മിശ്രമായിരുന്നു.

Leave a Reply

spot_img

Related articles

ബെംഗളൂരുവില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി

ജോലി തേടി പോയതിന് പിന്നാലെ ബെംഗളൂരുവില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി.പെയ്ന്റിങ് ജോലിക്കായി പോയതിന് പിന്നാലെ ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ നിന്നും കാണാതായ പാലകര...

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...