ധർമപുരി മണ്ഡലത്തിൽ വിജയ് മത്സരിച്ചേക്കും; വൻ ഭൂരിപക്ഷത്തിൽ ജയിപ്പിക്കാനുറച്ച് ടിവികെ

നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ് 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമപുരി മണ്ഡലത്തിൽനിന്ന് മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. ടിവികെ ധർമപുരി ജില്ലാ പ്രസിഡന്റ് ശിവയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.ധർമപുരിയിൽനിന്ന് മത്സരിക്കണമെന്ന് താൻ വിജയ്‌യോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അംഗീകരിക്കുമെന്ന് ഉറപ്പുണ്ടെന്നും കഴിഞ്ഞദിവസം ധർമപുരിയിൽ നടന്ന ടിവികെ ജില്ലാ അറ്റോർണിമാരുടെ യോഗത്തിൽ ശിവ പറയുന്ന വിഡിയോ വ്യാപകമായി പ്രചരിച്ചു.ധർമപുരിയിലെ 5 മണ്ഡലങ്ങളിൽ ഏതെങ്കിലും ഒരു മണ്ഡലത്തിൽ വിജയ് മത്സരിക്കും. ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കുമെന്ന് വിജയ് ഉറപ്പുനൽകിയിട്ടുണ്ട്. വൻ ഭൂരിപക്ഷത്തിൽ അദ്ദേഹത്തെ വിജയിപ്പിക്കണം’’-ശിവ പറഞ്ഞു. ടിവികെയിൽനിന്ന് ഇക്കാര്യത്തിൽ പ്രതികരണം ഉണ്ടായിട്ടില്ല.

Leave a Reply

spot_img

Related articles

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...

പാലാ നഗരസഭയില്‍ അവിശ്വാസം: സ്വതന്ത്ര മുന്നണിയെ കൈയ്യൊഴിഞ്ഞു; നിര്‍ണായക നീക്കവുമായി യുഡിഎഫ്

ഇന്നവതരിപ്പിക്കപ്പെടുന്ന അവിശ്വാസ പ്രമേയ നീക്കത്തില്‍ യുഡിഎഫ് പിന്തുണയോടെ നഗരസഭ അധ്യക്ഷപദവിയില്‍ എത്തിയ ദിയ ബിനുവിനെ പിന്തുണയ്ക്കേണ്ടതില്ലെന്ന നിര്‍ണായക സന്ദേശം തന്നെയാണ് യുഡിഎഫ് നേതൃത്വം വിപ്പിലൂടെ...

കെ.എസ്.യു-മുഖ്യമന്ത്രി തർക്കം; സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി അലോഷ്യസ്

മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള അസ്വാരസ്യങ്ങൾക്കിടയിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി നിർണായക കൂടിക്കാഴ്ച നടത്തി.വിഷയത്തിൽ കെപിസിസി അധ്യക്ഷൻ...