വിജയ് ചിത്രം ഗില്ലി റീ റിലീസിലും ഓപണിംഗ് റെക്കോർഡ് ഇടുമോ?

ഇതിപ്പോൾ റീ റിലീസുകളുടെ കാലം ആണ് അല്ലേ?

അതേ, ഇപ്പോൾ ജനങ്ങൾ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ഈ ട്രെൻഡ്.

റീ റിലീസില്‍ വമ്പൻ കുതിപ്പാണ് ഇനി തുടരാൻ പോകുന്നത്.

പ്രേക്ഷകര്‍ക്കിടയില്‍ വലിയ ആവേശം തീര്‍ക്കുകയാണ് വിജയ്‍ ചിത്രം.

ധരണി രചനയും സംവിധാനവും നിര്‍വ്വഹിച്ച റൊമാന്‍റിക് സ്പോര്‍ട്സ് ആക്ഷന്‍ ചിത്രം ഗില്ലിയാണ് വീണ്ടും തിയറ്ററുകളില്‍ എത്തുന്നത്.

വമ്പൻ ആരാധകവൃന്ദമുള്ള വിജയ് നായകനായി അഭിനയിച്ച ഗില്ലി ഏപ്രില്‍ 20 ന് ആണ് തിയറ്ററുകളില്‍ എത്തുന്നത്.

വിജയ് രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ചതിന് ശേഷമെത്തുന്ന ആദ്യ ചിത്രമാണ് ഗില്ലി.

അതിനാല്‍ത്തന്നെ വലിയ വരവേല്‍പ്പ് നല്‍കാനുള്ള ഒരുക്കത്തിലാണ് ആരാധകര്‍. 20 വര്‍ഷത്തിന് ശേഷമെത്തുന്ന ചിത്രമാണിത്.

ഇനിയും രണ്ട് ദിവസം ശേഷിക്കെ തമിഴ്നാട്ടില്‍ അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം ഇതിനകം വിറ്റത് 75,000 ല്‍ അധികം ടിക്കറ്റുകളാണ്.

ഇതിലൂടെ നേടിയിരിക്കുന്ന കളക്ഷന്‍ 87 ലക്ഷവും! പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്കാണ് ഇത്.

ഒരു റീ റിലീസ് ചിത്രത്തെ സംബന്ധിച്ച് വലിയ ബുക്കിംഗ് ആണ് ഇത്.

അതേസമയം, കേരളത്തിലും ചിത്രത്തിന് ലിമിറ്റഡ് റിലീസ് ഉണ്ട്.

തിരുവനന്തപുരത്തെ പ്രധാന തിയറ്റര്‍ ആയ ഏരീസ് പ്ലെക്സിലെ ഓഡി 1 ല്‍ രാവിലെ 8 ന് ചിത്രത്തിന് പ്രദര്‍ശനമുണ്ട്.

ഈ ഷോ ഫാസ്റ്റ് ഫില്ലിംഗ് ആണ് നിലവില്‍. അതേസമയം ഗില്ലിയുടെ ഓപണിംഗ് ഡേ കളക്ഷന്‍ എത്ര വരുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ട്രേഡ് അനലിസ്റ്റുകള്‍.

അതേസമയം വെങ്കട് പ്രഭുവിന്‍റെ ഗോട്ട് ആണ് വിജയ്‍യുടേതായി പുറത്തെത്താനിരിക്കുന്ന അടുത്ത ചിത്രം.

Leave a Reply

spot_img

Related articles

പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്

നടൻ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടി. കടുവ, ജനഗണമന, ഗോൾഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച...

നടൻ രവികുമാര്‍ അന്തരിച്ചു

മുതിർന്ന ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. തൃശൂർ സ്വദേശിയാണ് .നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി...

ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു

ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു. 87 വയസ്സായിരുന്നു.മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ദേശഭക്തി...

എമ്പുരാൻ വിവാദത്തില്‍ പ്രതികരിച്ച്‌ ആസിഫ് അലി

എമ്പുരാൻ വിവാദത്തില്‍ പ്രതികരിച്ച്‌ ചലച്ചിത്ര താരം ആസിഫ് അലി. സിനിമയെ സിനിമയായി കാണണം. സമൂഹമാധ്യങ്ങളുടെ അതിപ്രസരം വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.മൂന്നുമണിക്കൂർ സിനിമ എന്റർടൈൻമെന്റ് എന്ന...