ബ്ലഡ് ഡോണെഴ്സ് കേരള എന്ന പ്രസ്ഥാനത്തിൻ്റെ സ്ഥാപകൻ വിനോദ് ഭാസ്കരൻ (47) അന്തരിച്ചു. കെ.എസ്.ആർ.ടി.സി ചങ്ങനാശ്ശേരി ഡിപ്പോയിലെ ബസ് കണ്ടക്ടറായ വിനോദ് ഭാസ്കരന്റെ ആശയമാണ് ലക്ഷക്കണക്കിന് രോഗികൾക്ക് ആശ്വാസമായ ബ്ലഡ് ഡോണേഴ്സ് കേരള എന്ന സൌജന്യ രക്തദാനസേനക്ക് തുടക്കമിട്ടത്. കരൾ രോഗത്തിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്ക്കാരം പിന്നീട് നടത്തും. ചങ്ങനാശേരി പുഴവാത് മന്ദാരമംഗലം വീട്ടിൽ ഭാസ്കരൻ ഗോമതിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ ഉഷ. മക്കൾ – അനഘ, ആദിത്യൻ, ആദർശ്. സഹോദരങ്ങൾ – മനോജ്, സിനോജ്, ജിനോഷ്.

