കഴിഞ്ഞ മാസം ദക്ഷിണ കശ്മീരിലെ പുൽവാമയിൽ മുൻകൂർ അനുമതിയില്ലാതെ റോഡ് ഷോ നടത്തി മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) ലംഘിച്ചതിന് ശ്രീനഗർ ലോക്‌സഭാ മണ്ഡലത്തിലെ പിഡിപി സ്ഥാനാർത്ഥി വഹീദ് പാറയ്‌ക്കെതിരെ കേസെടുത്തു .
നോഡൽ ഓഫീസറുടെയും, എംസിസിയുടേയും, പുൽവാമയിലെ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണറുടെയും പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 188 പ്രകാരമാണ് ഇദ്ദേഹത്തിനെതിരെ പുൽവാമ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ഏപ്രിൽ 27ന് പുൽവാമയിലെ ബെയ്‌പോര, പദ്‌ഗംപോറ, ലാർകിപോറ, വാങ്കൻപോറ, ഗോറിപോറ, ഡംഗർപോറ, ജംഗൽനാട്, ബടാപോറ, ധവാതു, ഖണ്ഡയ്‌പോറ, പൻസ്‌ഗാം എന്നിവിടങ്ങളിൽ ബന്ധപ്പെട്ട അധികാരികളുടെ അനുമതിയില്ലാതെ റോഡ് ഷോ നടത്തിയെന്നാണ് പിഡിപി നേതാവിനേതിരെയുള്ള ആരോപണം.