ശബരിമലയിലെ വെർച്വല്‍ ക്യൂ ബുക്കിംഗ് 80,000 ആക്കി വര്‍ദ്ധിപ്പിക്കും

ശബരിമലയിലെ വെർച്വല്‍ ക്യൂ ബുക്കിംഗ് ഉടൻ 80,000 ആക്കി വര്‍ദ്ധിപ്പിക്കും.ഈ മാസം 27ന് നടക്കുന്ന 12 വിളക്കിന് മുമ്പായി വെർച്ചല്‍ ക്യൂ വഴിയുള്ള ബുക്കിംഗ് 80,000 ആക്കി ഉയർത്തും എന്നതാണ് ലഭിക്കുന്ന വിവരം.

മണ്ഡല പൂജയ്ക്കായി നട തുറക്കുന്ന ദിനം മുതല്‍ 80,000 തീർത്ഥാടകർക്ക് വെർച്ചല്‍ ക്യൂ മുഖേന പ്രവേശനം നല്‍കണമെന്ന് ഹൈക്കോടതി നിർദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കോടതി നിർദ്ദേശം അവഗണിച്ച്‌ പോലീസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തില്‍ വെർച്ചല്‍ ക്യൂ ബുക്കിംഗ് ദേവസ്വം ബോർഡ് 70000 ആക്കി നിജപ്പെടുത്തുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ശബരിമല സ്പെഷ്യല്‍ കമ്മീഷണർ മുൻപ് ഹൈക്കോടതിക്ക് റിപ്പോർട്ട് നല്‍കിയിരുന്നു.അതേസമയം ബുക്ക് ചെയ്തവരില്‍ 15,000 പേരുടെയെങ്കിലും കുറവ് പ്രതിദിനം ഉണ്ടാവുന്നുണ്ട്. ഇവർ ബുക്കിംഗ് റദ്ദ് ചെയ്യാത്തതിനാല്‍ മറ്റുള്ളവർക്ക് ബുക്കിങ്ങിന് ഉള്ള അവസരം നഷ്ടമാകുന്നുണ്ട്. സ്പോട്ട് ബുക്കിംഗ് പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ ഇത്തവണ കുറഞ്ഞിട്ടുണ്ട്.

സ്പോട്ട് ബുക്കിങ്ങിനെ ചൊല്ലിയുള്ള വിവാദം മൂലം പമ്പയില്‍ എത്തിയശേഷം ദർശനത്തിന് പോകാൻ കഴിയുമോ എന്ന ആശങ്കയും തീർത്ഥാടകർക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. നട തുറന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ സന്നിധാനത്ത് കാര്യമായ തിരക്ക് അനുഭവപ്പെടുന്നില്ല. ഇക്കാര്യം സ്പെഷ്യല്‍ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാലും 12 വിളക്ക് മുതല്‍ സംസ്ഥാനത്തിന് അകത്തുനിന്നും അടക്കം എത്തുന്ന തീർത്ഥാടകരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കും.

ഈ സാഹചര്യത്തില്‍ വിർച്വല്‍ ക്യൂ മുഖേനയുള്ള എണ്ണം വർദ്ധിപ്പിച്ചില്ല എങ്കില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഉണ്ടായേക്കാം എന്ന് ദേവസ്വം ബോർഡ് ഭയക്കുന്നുണ്ട്. ഈ കാരണങ്ങളാല്‍ എല്ലാം തന്നെ വെർച്ചല്‍ ബുക്കിംഗ് എണ്ണം അടിയന്തരമായി 80,000 ആക്കി ഉയർത്തും എന്നാണ് ലഭിക്കുന്ന വിവരം.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...