ശബരിമലയിൽ മണ്ഡല പൂജയ്ക്കും മകര വിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു; സ്പോട് ബുക്കിംഗ് ഒഴിവാക്കും

ശബരിമലയിൽ അയ്യപ്പ ഭക്തരുടെ വൻ തിരക്ക് പരിഗണിച്ച് ഇത്തവണ മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു. സ്പോട് ബുക്കിംഗ് ഒഴിവാക്കാനും തീരുമാനമുണ്ട്. ഈ മാസം 25ന് വെർച്വൽ ക്യൂ വഴി 54,000 പേർക്ക് മാത്രമായിരിക്കും ദർശനം. 26ന് ദർശനം 60,000 പേർക്കായി നിയന്ത്രിച്ചു.സന്നിധാനത്ത് ഈ സീസണിൽ ഏറ്റവും കൂടുതൽ ഭക്തരെത്തിയത് ഇന്നലെയാണ്.96,853 പേരാണ് ഇന്നലെ ദർശനം നടത്തിയത്. ഈ സീസണിലാകെ വൻ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെട്ടത്.ഇത് പരിഗണിച്ച് മണ്ഡല പൂജയ്ക്കും മകര വിളക്കിനും കൂടുതൽ ഭക്തരെത്താനുള്ള സാധ്യത മുന്നിൽ കണ്ടുമാണ് നിയന്ത്രണം.

Leave a Reply

spot_img

Related articles

കാലിയായ മദ്യക്കുപ്പിക്ക് 20 രൂപ പദ്ധതി അവസാനിപ്പിച്ച് ബെവ്‌കോ

ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ തിരിച്ചെടുത്ത് അധികമായി ഈടാക്കിയ 20 രൂപ തിരിച്ചു നല്‍കുന്ന പദ്ധതി അവസാനിപ്പിച്ച് ബെവ്‌കോ. വ്യാഴാഴ്ച മുതല്‍ പദ്ധതി പിന്‍വലിക്കാന്‍ തീരുമാനിച്ചതായി...

നിയന്ത്രണം നഷ്‌ടപ്പെട്ട സ്വകാര്യബസ് ഇടിച്ച് യുവതി മരിച്ചു

കുന്നംകുളത്ത് നിയന്ത്രണം നഷ്‌ടപ്പെട്ട സ്വകാര്യബസ് കാറും ഓട്ടോയും ഉൾപ്പെടെ അഞ്ച് വാഹനങ്ങളിൽ ഇടിച്ച് യുവതി മരിച്ചു.റിയ ഫാത്തിമ (18) ആണ് മരിച്ചത്.അപകടത്തിൽ എട്ട് പേർക്ക്...

വാട്‌സ്‌ആപ്പിലൂടെ ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കി കെഎസ്ആർടിസി

വാട്‌സ്‌ആപ്പിലൂടെ ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കി കെഎസ്ആർടിസി.ഗതാഗത വകുപ്പ് മന്ത്രി സി.പി.ജോൺ വാട്സ്ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഉദ്ഘാടനം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സംഭവസ്ഥലത്തുണ്ടായിരുന്ന മുഴുവൻ സിപിഎം നേതാക്കളെയും ചോദ്യം ചെയ്യാൻ നീക്കം

തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ, സംഭവസ്ഥലത്തുണ്ടായിരുന്ന മുഴുവൻ സിപിഎം നേതാക്കളെയും ചോദ്യം ചെയ്യാൻ...