കണ്ണൂര്‍ പാനൂരിലെ വിഷ്ണുപ്രിയയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്യാം ജിത്തിന് ജീവപര്യന്തം തടവ്.
കൊലപാതക കുറ്റത്തിനാണ് ജീവപര്യന്തം തടവ് വിധിച്ചത്.
വീട്ടില്‍ അതിക്രമിച്ച് കയറിയതിന് പത്ത് വര്‍ഷം തടവും ശിക്ഷ വിധിച്ചു.
തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.
കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത് പ്രണയനൈരാശ്യത്തിന്റെ പകയില്‍ വിഷ്ണുപ്രിയയെ വീട്ടില്‍ കയറി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം കോടതി ശ്യാം ജിത്ത് കുറ്റക്കരാനാണെന്ന് കണ്ടെത്തിയിരുന്നു.
വിധിയില്‍ സന്തോഷമുണ്ടെന്നും തൃപ്തികരമാണെന്നും പ്രോസിക്യൂഷന്‍ പ്രതികരിച്ചു.
2022 ഒക്ടോബര്‍ 22 നായിരുന്നു സംഭവം.
പ്രണയ നൈരാശ്യത്തിൻ്റെ പേരിൽ ശ്യാംജിത്ത് വിഷ്ണു പ്രിയയുടെ വീട്ടിൽ ഉച്ചക്ക് 12 മണിയോടെ എത്തി, മുറിയില്‍ കഴുത്തറുത്ത് കൊല്ലുകയായിരുന്നു.
പാനൂര്‍ വള്ള്യായിലെ വിനോദിൻ്റെ മകളാണ് വിഷ്ണുപ്രിയ.