കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ ആസ്പദമാക്കിയുള്ള മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ടിനുള്ള അവാര്‍ഡിന് ആഗസ്റ്റ് 15 വരെ അപേക്ഷിക്കാം. സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പാണ് പുരസ്കാരം നല്‍കുന്നത്.കേരളത്തിലെ വിവിധ ദൃശ്യ മാധ്യമങ്ങളില്‍ രണ്ടു മിനിറ്റില്‍ കുറയാതെ സംപ്രേക്ഷണം ചെയ്തിട്ടുള്ള റിപ്പോര്‍ട്ടുകള്‍ അവാര്‍ഡിന് പരിഗണിക്കും. സംസ്ഥാനത്തിന്റെ വ്യവസായ വളര്‍ച്ചയെയും നേട്ടങ്ങളെയും സംബന്ധിച്ച ഏത് സ്വഭാവത്തിലെ റിപ്പോര്‍ട്ടുകളും അയയ്ക്കാം. ദൃശ്യമാധ്യമ അവാര്‍ഡിനുള്ള എന്‍ട്രികള്‍ പെന്‍ഡ്രൈവില്‍ ലഭ്യമാക്കണം. മാധ്യമ പ്രവര്‍ത്തകര്‍ക്കോ സ്ഥാപനങ്ങള്‍ക്കോ എന്‍ട്രികള്‍ അയയ്ക്കാം. സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി- 30 എന്ന വിലാസത്തില്‍ എന്‍ട്രികള്‍ ആഗസ്റ്റ് 15നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.keralamediaacademy.org. എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഇ-മെയില്‍ വിലാസം: ecretarykma.gov@gmail.com , ഫോണ്‍: 0484 2422275.

