ഉമ്മൻ ചാണ്ടിയുടെ ചോരയും വിയർപ്പുമാണ് വിഴിഞ്ഞം തുറമുഖം; കെ.സി. വേണുഗോപാൽ

ഉമ്മൻ ചാണ്ടിയുടെ ചോരയും വിയർപ്പുമാണ് വിഴിഞ്ഞം തുറമുഖമെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ. വിഴിഞ്ഞം തുറമുഖത്തിന്റെ നാൾവഴികളിലെ ഓരോ പ്രതിസന്ധിഘട്ടങ്ങളിലും ഊർജവും നേതൃത്വവും കൊണ്ട് ആ പദ്ധതിയെ മുന്നോട്ടുനയിച്ച ഉമ്മൻ ചാണ്ടിയെന്ന ഭരണാധികാരിയെ ഓർക്കാതെ ഒരുനിമിഷം പോലും മുന്നോട്ടുപോകാൻ കഴിയില്ല. ആ മനുഷ്യൻ ഒഴുക്കിയ ചോരയും വിയർപ്പും ആത്മസമർപ്പണവും ഓർക്കാതെ ഈ ചരിത്രനിമിഷം പൂർണവുമാവില്ല. അതുകൊണ്ടുതന്നെ ഈ ചരിത്ര പദ്ധതി പൂർത്തിയാവുമ്പോൾ അതിന് ഉമ്മൻ ചാണ്ടിയുടെ പേര് തന്നെയായിരിക്കണം ഉണ്ടാവേണ്ടത്. ചെയ്‌ത തെറ്റുകൾക്ക് കാലത്തോടും ആ മനുഷ്യനോടും മാപ്പ് ചോദിക്കാനും അദ്ദേഹത്തിന്റെ ഓർമകളോടെങ്കിലും നീതി കാണിക്കാനും സർക്കാർ തയ്യാറാകണം -കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

Leave a Reply

spot_img

Related articles

പോത്തൻകോട് സുധീഷ് വധക്കേസിൽ 11 പ്രതികൾക്കും ജീവപര്യന്തം

പോത്തൻ കോട് സുധീഷ് വധക്കേസിൽ 11 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഉണ്ണിയെന്ന് വിളിക്കുന്ന സുധീഷ്, ശ്യാം, രാജേഷ്, നിധീഷ്, നന്ദീഷ്, രഞ്ചിത്ത്,...

ഐസിഎസ്‌ഇ, ഐഎസ് സി ഫലം പ്രഖ്യാപിച്ചു; 99.09 ശതമാനം വിജയം

ഐസിഎസ്‌ഇ (10-ാം ക്ലാസ്), ഐഎസ് സി (12-ാം ക്ലാസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. cisce.org, results.cisce.org. എന്ന വെബ്‌സൈറ്റുകള്‍ വഴി ഫലം അറിയാം.12-ാം ക്ലാസ് ബോര്‍ഡ്...

ജിസ്മോളുടെയും മക്കളുടെയും ആത്മഹത്യ; ഭർത്താവും ഭർതൃ പിതാവും കസ്റ്റഡിയിൽ

പാലാ മുത്തോലി പഞ്ചായത്ത് മുൻ പ്രസിഡണ്ട് ജിസ്മോളും മക്കളും ആറ്റിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഭർത്താവ് ജിമ്മിയെയും,ഭർതൃ പിതാവിനെയും ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തത്....

വിരമിച്ചെങ്കിലും എന്നിലെ ഫുട്‌ബോള്‍ അവസാനിക്കുന്നില്ല; കുട്ടികള്‍ക്കായി അക്കാദമി തുടങ്ങും: ഐ.എം വിജയന്‍

ഫുട്‌ബോളില്‍ നിന്ന് റിട്ടയര്‍മെന്റ് ഇല്ലെന്നും ഫുട്‌ബോള്‍ അക്കാദമി തുടങ്ങുമെന്നും ഐ.എം വിജയന്‍. പൊലീസില്‍ നിന്നേ വിരമിക്കുന്നുള്ളു ഫുട്‌ബോളില്‍ നിന്നല്ലെന്നാണ് ഐ.എം വിജയന്‍ പറയുന്നത്. സ്ഥലം...