ലക്ട്രിക് വാഹന സെഗ്മെൻ്റിലേക്ക് ചുവടുവയ്ക്കാൻ ജർമ്മൻ കാർ നിർമ്മാതാക്കളായ ഫോക്സ്‌വാഗൺ. സ്കേലബിൾ സിസ്റ്റംസ് പ്ലാറ്റ്‌ഫോമി(SSP)ലാണ് പുതിയ ഇലക്ട്രിക് വാഹനം നിർമ്മിക്കുക. ഈ വർഷം ഇതിന്റെ കൺസെപ്റ്റ് രൂപം വെളിപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 2027ൽ പ്രൊഡക്ഷൻ മോഡൽ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഫോക്സ്‌വാഗൺ ഇവിയുടെ ചിത്രം പുറത്തുവന്നിട്ടുണ്ട് ചിത്രത്തിൽ കാണുന്നതുപോലെ ഫോക്‌സ്‌വാഗൺ ഇവിക്ക് അതുല്യമായ ലൈറ്റിംഗ് ഘടകങ്ങളുള്ള ഒരു ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ ഉണ്ടെന്ന് കരുതുന്നു. ചതുരാകൃതിയിലുള്ള ലൈറ്റിംഗ് സിഗ്നേച്ചർ ഫ്രെയിം ചെയ്ത ഒരു ഹെഡ്‌ലാമ്പ് കാണാൻ കഴിയും. ഇലക്ട്രിക് വാഹനത്തിൻ്റെ ബോഡിയും രൂപകൽപ്പനയും ബ്രാൻഡിൻ്റെ എംഇബി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ചെറിയ ബാറ്ററി പായ്ക്ക് ഉള്ള ഒരൊറ്റ മോട്ടോർ സജ്ജീകരണത്തോടെയാകും വാഹനം എത്താൻ സാധ്യത.