വോട്ട് ചെയ്താൽ കളക്ടറുടെ സമ്മാനം നേടാം

ഇടുക്കിജില്ലയിൽ വോട്ടർപട്ടികയിൽ പേരുള്ള എല്ലാ വിദ്യാർത്ഥികളും  വോട്ട് ചെയ്യുന്ന  വിദ്യാഭ്യാസ  സ്ഥാപനത്തിന് ജില്ലാ കളക്ടറുടെ  സമ്മാനം ലഭിക്കും .

കൂടാതെ ഫസ്റ്റ് വോട്ട് ചലഞ്ചിന്റെ ഭാഗമായി കന്നിവോട്ട് ചെയ്ത ശേഷം അടിക്കുറിപ്പോടെ  സെൽഫി എടുത്ത്  അയച്ചാൽ, മികച്ച  പത്ത്പേർക്ക് ജില്ലാ കലക്ടറുമായി സംവദിക്കാൻ അവസരവുമുണ്ട്. sveepidukki2024@gmail.com ലേക്ക് സെൽഫികൾ അയക്കാം.


18നും 19നും ഇടയില്‍ പ്രായമുള്ള 18748 വോട്ടര്‍മാരുമാണ് മണ്ഡലത്തിലുള്ളത്. 

ഇവരെയെല്ലാം  പോളിംഗ് ബൂത്തിലെത്തിക്കുകയാണ് ലക്‌ഷ്യം.

തെരഞ്ഞെടുപ്പ് ബോധവത്കരണവും പങ്കാളിത്തവും ലക്ഷ്യമിട്ട്  തെരഞ്ഞെടുപ്പ് കമ്മീഷന്‍  അവതരിപ്പിക്കുന്ന സ്വീപ്പ് പദ്ധതി പ്രകാരമാണ്  പരിപാടി.

ഇതിന്റെ ഭാഗമായി ജില്ലയിലെ കോളേജുകളിൽ ഫസ്റ്റ് വോട്ട് ചലഞ്ച് നടത്തിയിരുന്നു.

തുടർന്ന്  12366 വിദ്യാർത്ഥികളെ  വോട്ടർ പട്ടികയിൽ പുതിയതായി ചേർക്കാൻ കഴിഞ്ഞു. 

ഭിന്നശേഷിക്കാരെ തിരഞ്ഞെടുപ്പിൽ പങ്കാളികളാക്കാനുള്ള കാമ്പയിനും ആരംഭിച്ചിട്ടുണ്ട്.

ആദിവാസി വിഭാഗത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കാനായി ” നങ്ക വോട്ട് ”  കാമ്പയിൻ ഇടമലക്കുടി, വള്ളക്കടവ് തുടങ്ങിയ സ്ഥലങ്ങളിൽ സംഘടിപ്പിക്കുകയും നിരവധി പുതു വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്താനും കഴിഞ്ഞു.

ജില്ലയുടെ നല്ല ഭാവി മുൻനിർത്തി എല്ലാ വോട്ടർമാരും സമ്മതിദാന അവകാശം ശരിയായി വിനിയോഗിക്കണമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അഭ്യർത്ഥിച്ചു.

Leave a Reply

spot_img

Related articles

കൊടകര കുഴല്‍പ്പണ കേസ്: തിരൂര്‍ സതീശന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുമതി

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശന്റെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ അനുമതി. തൃശൂര്‍ സിജെഎം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ...

പ്രദീപും, രാഹുലും സത്യപ്രതിജ്ഞ ചെയ്തു

ചേലക്കര നിയമസഭ മണ്ഡലത്തിൽ നിന്നും വിജയിച്ച സിപിഎമ്മിൻ്റെ യു.ആർ പ്രദീപ്, പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർ...

യു.ആർ. പ്രദീപ്, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ സത്യപ്രതിജ്ഞ ഇന്ന്

ഉപതെരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ വിജയിച്ച യു.ആർ. പ്രദീപ്,പാലക്കാട്ട് വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ സത്യപ്രതിജ്ഞ ഇന്ന് ഉച്ചയ്ക്ക് 12ന് നിയമസഭാ മന്ദിരത്തിലെ ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ്...

പാവങ്ങളുടെ പെന്‍ഷന്‍ കൈയ്യിട്ടുവാരിയവരെ പിരിച്ചുവിടണം : ജോസ് കെ.മാണി

സാമൂഹ്യസുരക്ഷപെന്‍ഷന്‍ അനര്‍ഹമായി കൈപ്പറ്റിയവരെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി.സമൂഹത്തിലെ ഏറ്റവും...