‘അപ്പുറത്ത് തന്നെ കാണണമെന്ന് സരിനോട് ഷാഫി പറഞ്ഞത് ‘തഗ്ഗെന്ന്’ വി ടി ബെല്‍റാം; ഇത് ജോജുവിന് കിട്ടയതുപോലുള്ള മറുപടിയെന്ന് കുറിപ്പ്

രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും സരിനെ അഭിവാദ്യം ചെയ്യാതിരുന്നതിനെതിരെ സിപിഐഎം നേതാക്കള്‍ വിമര്‍ശനമുയര്‍ത്തുന്നതിനിടെ സരിനെ പരിഹസിച്ച് വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വിവാഹ വേദിയില്‍ വോട്ടുചോദിക്കാനെത്തിയ സരിനോട് ഷാഫി പറമ്പില്‍ പറഞ്ഞത് നല്ല തഗ്ഗ് മറുപടിയാണെന്ന് വി ടി ബല്‍റാം ഫേസ്ബുക്കിലെഴുതി. ഷാഫിയുടെ ടൈമിംഗ് എജ്ജാതിയാണെന്നും ബല്‍റാം പ്രശംസിച്ചു. ഷാഫീ ഞാന്‍ അപ്പുറത്തുണ്ടെന്ന് സരിന്‍ പറഞ്ഞപ്പോള്‍ എപ്പോഴും അപ്പുറത്ത് തന്നെയുണ്ടാകണമെന്ന് ഷാഫി തിരിച്ചടിച്ചത് ചൂണ്ടിക്കാട്ടിയാണ് ബല്‍റാമിന്റെ പ്രശംസ. സിനിമാ റിവ്യൂയിട്ടതിന് ഭീഷണിപ്പെടുത്തിയ ജോജുവിന് റിവ്യൂവര്‍ ആദര്‍ശ് നല്‍കിയതുപോലുള്ള തഗ്ഗ് മറുപടിയാണിതെന്നും വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു

Leave a Reply

spot_img

Related articles

പിക്കപ്പ് വാനിടിച്ച് രണ്ടു കാൽനട യാത്രക്കാർ മരിച്ചു

ത്യശൂർ വാണിയംപാറയിൽ പിക്കപ്പ് വാനിടിച്ച് രണ്ടു കാൽനടയാത്രക്കാർ മരിച്ചു. മണിയൻകിണർ സ്വദേശി രാജു (50), ജോണി(57) എന്നിവരാണ് മരിച്ചത്. ചായ കുടിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ്...

ലീഗിന്‍റെ മതേതരത്വത്തിന് ആരുടേയും സർട്ടിഫിക്കറ്റ് വേണ്ട, മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി

ലീഗിന്‍റെ മതേതരത്വത്തിന് ആരുടേയും സർട്ടിഫിക്കറ്റ് വേണ്ട, മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി.വെള്ളാപ്പള്ളി നടേശന്‍റെ മലപ്പുറം വിരുദ്ധ പ്രസ്താവന മുസ്ലിം ലീഗിനെതിരാണെന്ന പിണറായി വിജയന്‍റെ പ്രതികരണത്തിനെതിരെ പികെ...

ഫോണിലൂടെ മുത്തലാഖ്; കൊണ്ടോട്ടി സ്വദേശിക്കെതിരെ കേസെടുത്തു

മലപ്പുറത്ത് ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ കൊണ്ടോട്ടി സ്വദേശി വീരാൻ കുട്ടിക്കെതിരെ പൊലീസ് കേസെടുത്തു.സ്ത്രീധന പീഡനം, ഗാർഹിക പീഡനം, മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ...

അഭിഭാഷക-വിദ്യാർത്ഥി സംഘർഷം; പൊലീസുകാരെ മർദിച്ചതിൽ പത്തോളം പേർക്കെതിരെ കേസ്

കൊച്ചിയിൽ അഭിഭാഷകരും വിദ്യാർത്ഥികളും തമ്മിലുണ്ടായ സം​ഘർഷത്തിൽ പൊലീസുകാരെ മർദിച്ചതിലും കേസെടുത്തു. പൊലീസുകാരെ മർദിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന വിദ്യാർത്ഥികളും അഭിഭാഷകരുമായ പത്തോളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതുവരെ...