വാളയാർ കേസിൽ മാതാപിതാക്കളെ പ്രതിചേർത്ത് സിബിഐ നൽകിയ ആറ് കുറ്റപത്രവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള മാതാപിതാക്കളുടെ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസ് ജി.ഗിരീഷ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.മാതാപിതാക്കൾക്കെതിരെ ഒരു നടപടിയും പാടില്ലെന്നാണ് എറണാകുളം പ്രത്യേക സിബിഐ കോടതിക്ക് ഹൈക്കോടതി അവധിക്കാല സിംഗിൾ ബെഞ്ച് നൽകിയ ഇടക്കാല നിർദേശം. മാതാപിതാക്കൾ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിലും സിംഗിൾ ബെഞ്ച് ഇളവ് നൽകിയിരുന്നു. ആറ് കുറ്റപത്രത്തിലും മാതാപിതാക്കളെ പ്രതിചേർത്ത സാഹചര്യം സിബിഐ കോടതിയിൽ വിശദീകരിക്കും.