വാക് ഫോര്‍ വോട്ട് 

പാലക്കാട് ജില്ലാ ഭരണകൂടം, നെഹ്റു യുവകേന്ദ്ര, സ്വീപ്പ് എന്നിവയുടെ നേതൃത്വത്തില്‍ വാക് ഫോര്‍ വോട്ട് എന്ന സന്ദേശവുമായി സമ്മതിദായക ബോധവല്‍ക്കരണ മിനി മാരത്തോണ്‍ സംഘടിപ്പിച്ചു.

ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.

സമ്മതിദാനം ഓരോരുത്തരുടെയും കര്‍ത്തവ്യമാണെന്നും നല്ല നാളേക്കായി എല്ലാവരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും പാലക്കാട് ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാത്തവര്‍ മാര്‍ച്ച് 25 നകം www.eci.gov.in വഴിയോ താലൂക്ക് ഓഫീസില്‍ നേരിട്ട് പോയോ അപേക്ഷിക്കാം.

മാരത്തോണിന് അസിസ്റ്റന്റ് കലക്ടര്‍ ഒ.വി ആല്‍ഫ്രഡ് നേതൃത്വം നല്‍കി.

പാലക്കാട് കോട്ടമൈതാനത്തുനിന്നാരംഭിച്ച മാരത്തോണ്‍ വിക്ടോറിയ കോളെജില്‍ സമാപിച്ചു.

നെഹ്റു യുവകേന്ദ്ര ജില്ലാ ഓഫീസര്‍ സി. ബിന്‍സി, വിനോദിനി, സി. സൂര്യ, എസ്. ശരത്, അസറുദീന്‍, ഉല്ലാസ്, വിവിധ ഫിസിക്കല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

ഐ എം വിജയൻ പോലീസ് സേനയിൽ നിന്നും വിരമിക്കുന്നു

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ പോലീസ് സേനയിൽ നിന്നും വിരമിക്കുന്നു. 1987ല്‍ പൊലീസ് കോണ്‍സ്റ്റബിളായി സർവ്വീസിൽ കയറിയ വിജയൻ ഈ മാസം...

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് ഇന്ന് കൊടിയേറും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് ഇന്ന് കൊടിയേറും.രാവിലെ 8ന് കൊടിക്കൂറ പൂജയും 9നും 9.30നും മദ്ധ്യേ കൊടിയേറ്റും നടക്കും.10ന് സുന്ദരവിലാസം കൊട്ടാരത്തിന് മുന്നില്‍ തയാറാക്കുന്ന...

6 വയസ്സ് കാരി കുഴഞ്ഞുവീണ് മരിച്ചു

പാലായ്ക്ക് സമീപം ഇടപ്പാടിയിൽ 6 വയസുകാരി കുഴഞ്ഞുവീണ് മരിച്ചു.ഇടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിന്റെയും മഞ്ചു സോണിയുടെയും ഏകമകൾ ജുവാന സോണിയാണ് മരിച്ചത്. യുകെജി വിദ്യാർത്ഥിനിയായിരുന്നു....

കോട്ടയം ജില്ലയിൽ സ്ഥിര താമസം ആരംഭിച്ചു റേഷൻ വാങ്ങുന്നത് 63 അതിഥിത്തൊഴിലാളികൾ

കോട്ടയം ജില്ലയിൽ സ്ഥിര താമസം ആരംഭിച്ചു റേഷൻ വാങ്ങുന്നത് 63 അതിഥിത്തൊഴിലാളികൾ. സിവിൽ സപ്ലൈസ് പുറത്തുവിട്ട കണക്കാണിത്.ജാർഖണ്ഡ്, ബിഹാർ, ബംഗാൾ, അസം, തമിഴ്നാട് സംസ്ഥാനങ്ങളിൽ...