ഇടുക്കി: ജില്ലാ പട്ടികജാതി വികസന ഓഫീസിനു കീഴിലുള്ള മൂന്നാർ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് വിദ്യാർഥിനികളുടെ രാത്രികാല പഠന മേൽനോട്ട ചുമതലകൾക്കായി പട്ടികജാതി വിഭാഗത്തിൽപ്പെട്ട ബിരുദവും , ബി.എഡ് യോഗ്യതയുമുള്ള പെണ്‍കുട്ടിയെ തിരഞ്ഞെടുക്കുന്നു. ഇതിന്നുള്ള വാക് ഇൻ ഇൻറർവ്യൂ ഫെബ്രുവരി15 ശനി രാവിലെ 11.30 മണിക്ക് ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടക്കും. താൽപര്യമുള്ളവർ ശനിയാഴ്ച രാവിലെ 11.30 ന് ‘ പൈനാവ് സിവിൽ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ എത്തിച്ചേരണം.നിയമാനുസൃതമായ ജാതി സർട്ടിഫിക്കറ്റ് , വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധം.ഫോൺ: 04862 296297