വോക്ക് ഇൻ ഇന്റർവ്യൂ

കോട്ടയം: ജില്ലയിലെ തിരഞ്ഞെടുത്ത സർക്കാർ പ്രൈമറി സ്‌കൂളുകളിൽ വിദ്യാർഥികളുടെ ഇംഗ്ലീഷ് പ്രാവീണ്യം വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഇംഗ്ലീഷ് ലാംഗ്വേജ് എന്റിച്മെന്റ് പ്രോഗ്രാം എന്ന പദ്ധതിയിലേക്ക് റിസോഴ്‌സ് അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനായി ജൂൺ 11ന് രാവിലെ 10.30ന് കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ വച്ച്  അഭിമുഖം നടത്തും. തിരഞ്ഞെടുക്കപ്പെടുന്ന അധ്യാപകർക്ക് 2025 ആഗസ്റ്റ് മുതൽ 2026 ഫെബ്രുവരി വരെ 955 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നൽകും. ഇംഗ്ലീഷിൽ ബി.എ (കമ്മ്യൂണിക്കേറ്റീവ്/ ലിറ്ററേച്ചർ/ഫങ്ഷണൽ മുതലായവ) കൂടാതെ ടി.ടി.സി/ഡി.എഡ്/ബി.എഡ്/ഡി.ഇ.ഐ.ഇ.ഡി. ആണ് യോഗ്യത. ഇംഗ്ലീഷിൽ എം.എ (കമ്മ്യൂണിക്കേറ്റീവ്/ ലിറ്ററേച്ചർ/ഫങ്ഷണൽ മുതലായവ),അസാപ്പിന്റെ സ്‌കിൽ ഡെവലപ്മെന്റ് എക്‌സിക്യൂട്ടീവ് ട്രെയിനിങ്, ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽനിന്നുമുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ഡിപ്ലോമ എന്നിവ അഭികാമ്യം.
വിശദവിവരത്തിന് ഫോൺ: 8129574638,9947119692.

Leave a Reply

spot_img

Related articles

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...

പ്രധാനമന്ത്രി ഈമാസം 11ന് കൊച്ചിയിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 11ന് കൊച്ചിയിൽ.കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ റെയിൽവേ പദ്ധതികളുടെയും പുതിയ ട്രെയിനുകളുടെയും ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. കൊച്ചിയിലും തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുമാണു പ്രധാനമന്ത്രി...