കാവനൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് ഗ്രേഡ് 2 ന്റെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത: എ.എന്‍.എം/ജെ.പി.എച്ച്.എന്‍ സര്‍ട്ടിഫിക്കറ്റ്. പ്രായം: 2025 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജനുവരി മൂന്നിന് രാവിലെ 10.30 ന് കാവനൂര്‍ കുടുംബാരോഗ്യകേന്ദ്രം ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04832959021