തിരുവനന്തപുരം പോത്തന്‍കോട് വീടിന്റെ ചുമരിടിഞ്ഞുവീണ് 61കാരി മരിച്ചു .
ഇടത്തറ സ്വദേശി ശ്രീകലയാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് അപകടം നടന്നത്.
മഴയില്‍ കുതിര്‍ന്നിരുന്ന പഴയ വീടിന്റെ ചുമരാണ് ദേഹത്തേക്ക് ഇടിഞ്ഞുവീണത്.
ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പഴയ വീടിന്റെ ഒരു ഭാഗം പൂര്‍ണമായും പൊളിച്ചുനീക്കിയിരുന്നില്ല.
കഴിഞ്ഞ രണ്ടു ദിവസമായി തിരുവനന്തപുരത്ത് ശക്തമായ മഴയായിരുന്നു.
മഴയെതുടര്‍ന്ന് കുതിര്‍ന്ന അവസ്ഥയിലായിരുന്നു ചുമരുണ്ടായിരുന്നത്.