വയനാട് മുണ്ടക്കൈയിലെ പുനരധിവാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മന്ത്രിസഭാ യോഗ ചർച്ച ആരംഭിച്ചു. ഓൺലൈൻ ആയാണ് യോഗം.
ടൗണ്‍ഷിപ്പ് നിർമിക്കാൻ ആവശ്യമായ സ്ഥലം കണ്ടെത്തുക,പുനരധിവാസത്തിനു വേണ്ടിയുള്ള സമയപരിധി നിശ്ചയിക്കുക തുടങ്ങിയ വിഷയങ്ങള്‍ സർക്കാരിന്റെ പരിഗണനയിലുണ്ട്.
കേന്ദ്രത്തില്‍ നിന്ന് സഹായം ലഭ്യമാക്കാൻ വേണ്ടി എന്തൊക്കെ ഇടപെടല്‍ നടത്തണമെന്ന ചർച്ചയും മന്ത്രിസഭയുടെ പരിഗണനയില്‍ വന്നേക്കും.
ഇതുവരെ നടത്തിയ പ്രവർത്തനവും, വരുന്ന ദിവസങ്ങളിലെ തിരച്ചിലുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗം ചർച്ച ചെയ്യും. ദുരന്ത മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിലും ഇന്ന് തീരുമാനം ഉണ്ടായേക്കും.