വയനാട് ദുരന്തം ; കെ.എസ്.ഇ.ബി. രണ്ടാം ഗഡുവായി 10 കോടി രൂപ കൈമാറി

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് കെ.എസ്.ഇ.ബി.യുടെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെ.എസ്.ഇ.ബി. ജീവനക്കാരില്‍ നിന്ന് സമാഹരിക്കുന്ന തുകയുടെ രണ്ടാം ഗഡുവായ 10 കോടി രൂപയുടെ ചെക്ക് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍‍കുട്ടി മുഖ്യമന്ത്രിക്ക് കൈമാറി. കെ.എസ്.ഇ.ബി. ചെയര്‍മാന്‍‍ & മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ ഐ.എ.എസ്., കെ.എസ്.ഇ.ബി. ഡയറക്ടര്‍മാരായ പി. സുരേന്ദ്ര, ബിജു ആര്‍., സജീവ് ജി., സജി പൌലോസ്, ശിവദാസ് എസ്., പബ്ലിക് റിലേഷന്‍‍സ് ഓഫീസര്‍‍ രേഷ്മ എല്‍ദോസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് ധനം സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ തൊഴിലാളി – ഓഫീസര്‍ സംഘടനകളുമായി ചെയര്‍മാന്റെ നേതൃത്വത്തില്‍‍ ചര്‍ച്ച നടത്തിയിരുന്നു. അഞ്ചു ദിവസത്തെ ശമ്പളം മൂന്ന് ഗഡുക്കളായി നല്‍കാനാണ് തീരുമാനിച്ചത്. ഒന്നാംഗഡു 11.09.2024-ന് കൈമാറിയിരുന്നു. രണ്ടു ഗഡുക്കളായി 20 കോടി രൂപയാണ് കെ.എസ്.ഇ.ബി. ഇതുവരെ നല്‍കിയിട്ടുള്ളത്. മൂന്നാം ഗഡു ശേഖരിക്കുന്ന മുറയ്ക്ക് നല്‍കുവാനാണ് തീരുമാനം.

Leave a Reply

spot_img

Related articles

വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കും; വി എൻ വാസവൻ

തൃശൂർ പൂരം വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. അപകടം നടന്ന...

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.ളാക്കാട്ടൂർ ആനക്കല്ലുങ്കലിൽ ജോമോൾ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പിൽ നിന്ന് പേപ്പറിൽ തീ...

അണലി പാമ്പിൻ്റെ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്നു, കടിയേറ്റ് ആശുപത്രിയിൽ

പാമ്പിനെ പിടിച്ച് പോക്കറ്റിലിട്ട് മറ്റുള്ളവരെ പേടിപ്പിക്കാനായി നടന്ന അതിഥിത്തൊഴിലാളി പാമ്പ് കടിയേറ്റ് ആശുപത്രിയിൽ.ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മലപ്പുറം എടവണ്ണ ഒതായിയിലാണ് സംഭവം.അസം സ്വദേശിയായ...

കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന

തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന.വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പൊളിച്ച്‌ പരിശോധന.ഇന്നലെയും...