വയനാട് പുനരധിവാസം: സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍; കര്‍ണാടക സര്‍ക്കാരിന്റേതടക്കം എല്ലാ ഓഫറുകളും ഉറപ്പ് വരുത്തും

മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് കര്‍ണാക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ടൗണ്‍ഷിപ്പ് പദ്ധതിയുടെ രൂപരേഖ തയാറാകുന്ന മുറക്ക് വിശദാംശങ്ങള്‍ അറിയിക്കാമെന്ന് മുഖ്യമന്ത്രി. അറിയിച്ചു. സിദ്ധരാമയ്യക്ക് അയച്ച കത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം..വയനാട് പുനരധിവാസത്തിന് 100 വീടുകള്‍ വാഗ്ദാനം ചെയ്തുകൊണ്ടുളള കത്തിന് മറുപടി നല്‍കാത്തത് കൊണ്ട് പിണറായി വിജയന് കര്‍ണാടക മുഖ്യമന്ത്രി കത്തയച്ചുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ മാസം 9ന് മാത്രമാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, സംസ്ഥാന മുഖ്യമന്ത്രിക്ക്ഔദ്യോഗികമായി കത്തയച്ചത്. ഇതിന് രണ്ട് ദിവസം മുന്‍പ് കര്‍ണാടക ചീഫ് സെക്രട്ടറി വയനാട്ടില്‍ വീട് നല്‍കാനുളള താല്‍പര്യം അറിയിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചിരുന്നു. ദുരന്തം ഉണ്ടായ ശേഷമുളള ആദ്യത്തെ ഔദ്യോഗിക അറിയിപ്പ് ഇത് മാത്രമാണ്. ഡിസംബര്‍ 09ന് അയച്ച കത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ 13ന് സിദ്ധരാമയ്യക്ക് മറുപടി നല്‍കിയത്.

Leave a Reply

spot_img

Related articles

ജോഷിമാത്യു വിൻ്റെ ദൈവത്താൻ കുന്ന് റിലീസ് ചെയ്യുന്നു

ബ്ലാക്ക് ഫോറസ്റ്റ്, അങ്ങു ദൂരെ ഒരു ദേശത്ത്... എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ജോഷി മാത്യുവും നിർമ്മാതാവ് ബേബി മാത്യു സോമ തീരവും വീണ്ടും...

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...