വയനാട് ഉരുള്‍ പൊട്ടൽ; മരണസംഖ്യ ഉയരുന്നു

വയനാട്ടിലെ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് മരണസംഖ്യ ഉയരുന്നു. സൈന്യം ഉടൻ രക്ഷാപ്രവർത്തനത്തിന് എത്തും

മലപ്പുറം ചാലിയാര്‍ പുഴയിലൂടെ ഒഴുകിയെത്തിയിരിക്കുകയാണ് മൃതദേഹങ്ങള്‍.

19 മരണമാണ് ഇതുവരെ ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചത്. നിലമ്ബൂര്‍ പോത്തുകല്ലില്‍ നിന്ന് അഞ്ച് വയസ്സ് തോന്നുന്ന കുട്ടിയുടെ മൃതദേഹം ലഭിച്ചിട്ടുണ്ട്. പോത്തുകല്ലിലെ പുഴയില്‍ നിന്ന് പത്ത് മൃതദേഹമാണ് കണ്ടെത്തിയത്.

ഭൂതാനം മച്ചികൈ ഭാഗത്ത് നിന്ന് ഒരു സ്ത്രീയുടെ മൃതദേഹവും കണ്ടെത്തി. ചാലിയാറിന്റെ മുണ്ടേരി ഇരുട്ടുകുത്തിക്കടവിലും മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ചാലിയാറിലൂടെയാണ് ഈ മൃതദേഹങ്ങള്‍ ഒഴുകി വന്നത്. അതേസമയം ഹോംസ്‌റ്റേയില്‍ നിന്ന് കാണാതായ ഒഡീഷയില്‍ നിന്നുള്ള ഡോക്ടര്‍മാരില്‍ ഒരാളെ കണ്ടെത്തിയിട്ടുണ്ട്.

രക്ഷാപ്രവർത്തനത്തിന് രണ്ടു യൂണിറ്റ് സൈന്യമെത്തും. എയർ ലിഫ്റ്റ് സാധ്യത പരിശോധിക്കാൻ കുനൂരിൽനിന്ന് 2 ഹെലികോപ്‌ടറുകൾ ഉടൻ ദുരന്തസ്ഥ‌ലത്തെത്തും. നിലവിൽ അഗ്നിരക്ഷ, സിവിൽ ഡിഫൻസ്, എൻഡിആർഎഫ്, ലോക്കൽ എമർജൻസി റെസ്പോൺസ് ടീം എന്നിവരുൾപ്പെടുന്ന 250 അംഗ സംഘമാണ് ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിനുള്ളത്. എൻഡിആർഎഫിന്റെ കൂടുതൽ ടീമിനെ സംഭവസ്‌ഥലത്തെത്തിക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസ് നിർത്തിവച്ചു.

അതേസമയം ദുരന്തബാധിത പ്രദേശത്ത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ജില്ലാ കളക്ടര്‍ ആര്‍ഡി മേഘശ്രീ അറിയിച്ചു. എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, പോലീസ്, വനംവകുപ്പ്, റവന്യൂ വകുപ്പ്, തദ്ദേശ സ്വയംഭരണവകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. പ്രദേശവാസികളും സന്നദ്ധപ്രവര്‍ത്തകരുമെല്ലാം രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിക്കുന്നുണ്ട്.

അതേസമയം രക്ഷാപ്രവര്‍ത്തനം വളരെ ദുഷ്‌കരമാണ്. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ച്‌ പോയതിനാല്‍ അവിടേക്ക് എത്തിപ്പെടാന്‍ മാര്‍ഗമില്ല. പ്രദേശത്തേക്കുള്ള ഏകപാലമാണിത്. മുണ്ടക്കൈ ട്രീവാലി റിസോര്‍ട്ടില്‍ നൂറിലേറെ പേര്‍ കുടുങ്ങി കിടക്കുന്നുണ്ട്.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...