ഈ ഇരിപ്പ് ഇനി സഭയിലും നമുക്കൊന്നിച്ചിരിക്കാം: കെ കെ രമ എംഎല്‍എ

കെ.കെ. രമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപംചരിത്രം പോരാളികളുടേതാണ് എന്ന് മറ്റാരേക്കാളും നന്നായി അറിയാവുന്നവരാണ് ഞങ്ങള്‍. ചന്ദ്രശേഖരന്റെ നാട്ടുകാര്‍ ആയതുകൊണ്ടു മാത്രമല്ല, ചന്ദ്രശേഖരന്റെ രാഷ്ട്രീയത്തോട് ചേര്‍ന്നു നില്‍ക്കാന്‍ ചില ചെറുപ്പക്കാര്‍ പാലക്കാടിനും വടകരയ്ക്കുമിടയില്‍ നെയ്ത പാലത്തിലൂടെ നടക്കാന്‍ തീരുമാനിച്ചതുകൊണ്ട് കൂടിയാണത്.പാലക്കാടിന്റെ വിജയം വടകരയുടെ കൂടെ വിജയമാണ്. പോരാട്ട വീറിന്റെ വിജയമാണ്. ഇവിടെ നവമാധ്യമങ്ങളിലായിരുന്നു വര്‍ഗീയക്കാര്‍ഡിറക്കിയതെങ്കില്‍ പാലക്കാട്ടത് നേരിട്ട് മാധ്യമങ്ങളിലായിരുന്നു. തോറ്റ സ്ട്രാറ്റജികള്‍ രണ്ടിടത്തും ഒന്നാണ്. തോല്‍പ്പിച്ച ജനതയും ഒന്നാണ്. വര്‍ഗീയപാര്‍ട്ടികളെ കെട്ടുകെട്ടിച്ച പാലക്കാട്ടുകാര്‍ക്ക് വടകരയുടെ അഭിവാദ്യങ്ങള്‍..ഈ ഇരിപ്പ് ഇനി സഭയിലും നമുക്കൊന്നിച്ചിരിക്കാം.പ്രിയ രാഹുല്‍, അഭിനന്ദനങ്ങള്‍…

Leave a Reply

spot_img

Related articles

പി വി അന്‍വര്‍ കോണ്‍ഗ്രസുമായും യു ഡി എഫുമായും സഹകരിക്കും; മുന്നണി പ്രവേശനം ചര്‍ച്ച ചെയ്ത് തീരുമാനിക്കും, പ്രതിപക്ഷ നേതാവ്

പി വി അന്‍വര്‍ കോണ്‍ഗ്രസുമായും യു ഡി എഫുമായും സഹകരിക്കും; മുന്നണി പ്രവേശനം യു ഡി എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും; പ്രതിപക്ഷ നേതാവ്...

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ അതിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ഥിയെ സംബന്ധിച്ചും പ്രാഥമിക...

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു.ഇടത് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസിന് സ്വന്തം ചെയർമാനെ വിജയിപ്പിക്കാൻ കഴിഞ്ഞത്.ഡിസിസി ജനറൽ സെക്രട്ടറി നൈനാൻ സി...

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി എൻ ഡി എ സഖ്യം വിട്ടു

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ എൽ ജെ പി) എൻ ഡി എ...