ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ കല്യാണമേളം

ഗുരുവായൂർ അമ്പലനടയിൽ നാളെ കല്യാണമേളം. ഏകദേശം 200ലേറെ വിവാഹങ്ങളാണ് ഗുരുവായൂർ ക്ഷേത്രത്തിൽ മെയ് 11 ഞായറാഴ്‌ച നടക്കുക.വിവാഹങ്ങളുടെ ബുക്കിംഗ് 200 കവിഞ്ഞു. പുലർച്ചെ 5 മുതൽ താലികെട്ട് ആരംഭിക്കും.നിലവിലെ 4 കല്യാണ മണ്ഡപങ്ങൾക്ക് പുറമേ 2 മണ്ഡപങ്ങൾ കൂടി സജ്ജമാക്കും. വധൂവരന്മാരും വിവാഹ സംഘവും മുഹൂർത്തത്തിന് മുമ്പ് മേൽപുത്തൂർ ഓഡിറ്റോറിയത്തിൻ്റെ തെക്കുഭാഗത്തെ റിസപ്ഷൻ കൗണ്ടറിൽ എത്തി ടോക്കൺ വാങ്ങിയാൽ പ്രത്യേക പന്തലിൽ വിശ്രമിക്കാൻ സൗകര്യമുണ്ട്. മുഹൂർത്തത്തിന് മുമ്പായി ഇവരെ മേൽപുത്തൂർ ഓഡിറ്റോറിയത്തിലേക്കും തുടർന്ന് കല്യാണ മണ്ഡപത്തിലേക്കും എത്തിക്കും. ഒരു സംഘത്തിൽ 4 ഫോട്ടോഗ്രാഫർമാർ അടക്കം 24 പേർക്ക് പ്രവേശനം അനുവദിക്കും. ദർശനത്തിന് പുലർച്ചെ നിർമാല്യം മുതൽ ഭക്തരെ കൊടിമരത്തിന് സമീപത്തു കൂടി നേരിട്ട് നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കും.

Leave a Reply

spot_img

Related articles

അപേക്ഷ ക്ഷണിച്ചു

2024 - 25 അധ്യയനവർഷത്തിൽ എസ്എസ്എൽസി, ടി എച്ച് എസ് എൽ സി, ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് എന്നീ...

മില്ലറ്റുകൾ ആരോഗ്യകരമായ ജീവിതത്തിനുള്ള ഏറ്റവും നല്ല ഭക്ഷണം : മന്ത്രി പി പ്രസാദ്

ശാസ്ത്രീയമായ പഠനത്തിൻ്റെ അടിസ്ഥാനത്തിൽ മില്ലറ്റുകൾ ആരോഗ്യകരമായ ജീവിതത്തിനുള്ള ഏറ്റവും നല്ല ഭക്ഷണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ജില്ലയിൽ സർക്കാർ ധനസഹായത്തോടുകൂടി മനു...

ട്രെയിൻ യാത്രക്കിടെ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

ട്രെയിൻ യാത്രക്കിടെ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.റാന്നി വെച്ചൂച്ചിറ കുമ്പിത്തോട് വേഴക്കാട്ട് വിശ്വനാഥൻ്റെ മകൻ വിനീത് (32) മൃതദേഹമാണ് കണ്ടെത്തിയത്. കോഴിക്കോട് നല്ലളം...

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ ഉപയോഗിക്കരുത്; ദുരന്തനിവാരണ അതോറിറ്റി

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ അനാവശ്യമായി ഉപയോഗിക്കരുതെന്ന നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി.പതിവായി സൈറൺ ഉപയോഗിക്കുന്നത് ജനങ്ങൾക്കിടയിൽ ഗൗരവം ഇല്ലാതാക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ്...