പശ്ചിമബംഗാൾ ഗവർണർ സിവി ആനന്ദബോസിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ പ്രതികരണവുമായി ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള.
ഗവർണർക്ക് നിയമ പരമായ പരിരക്ഷ ലഭിക്കുമെന്നും ഔദ്യോഗിക സ്ഥാനത്തിരിക്കുമ്പോൾ ഗവർണറെ പ്രോസിക്യൂട്ട് ചെയ്യാനാവില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
തെളിവുകളില്ലാതെ അദ്ദേഹത്തെ അപമാനിക്കുന്നത് ശരിയല്ലെന്നും.
സർക്കാർ വളഞ്ഞ രീതിയിൽ ഗവർണർക്ക് ഭരണഘടന നൽകുന്ന ഇമ്യൂണിറ്റിയെ കുഴിച്ചു മൂടുന്നത് ശരിയല്ലെന്നും പി എസ് ശ്രീധരൻപിള്ള അഭിപ്രായപ്പെട്ടു.