വാഗമൺ ചില്ലുപാലത്തിൽ രാത്രിയിൽ സംഭവിച്ചത്

വാഗമൺ ചില്ലുപാലത്തിൽ രാത്രി സമയത്ത് അനധികൃതമായി കയറിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി ടി പി സി അധികൃതർ വാഗമൺ പോലീസിൽ പരാതി നൽകി

അതീവ സുരക്ഷയുള്ള ഇടമാണ് വാഗമൺചില്ലുപാലം

ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത് .

തിങ്കളാഴ്ച രാവിലെ ചില്ലു പാലം വൃത്തിയാക്കാൻ എത്തിയ ജീവനക്കാരാണ് പാലത്തിൽ ചെളിപുരണ്ട് കിടക്കുന്നതും പാലത്തിൽ മദ്യക്കുപ്പിയും ഗ്ലാസും കണ്ടത്
തുടർന്ന ജീവനക്കാർ മേലുദ്യോഗസ്വരെ അറിയിച്ചു

ഇവർ എത്തി
സി സി ടി വി ദൃശ്യങ്ങൾ പരിശോദിച്ചപ്പോൾ ആണ് ഞായറാഴ്ച രാത്രി 9 മണിയോടെ വെള്ള കാറിൽ മൂന്ന് അംഗ സംഘ അഡ്വർഞ്ചർ പാർക്കിൽ എത്തുകയും ചില്ലുപാലത്തിൽ അതിക്രമിച്ച് കയറിയതായും കണ്ടത്

ഇതോടൊപ്പം ശുചിമുറിയിലെ വാതിലും പെപ്പുകളും സമീപത്തെ വ്യാപാര സ്ഥാപനത്തിന് മുൻപിൽ വെച്ചിരുന്ന കുടിവള്ള കുപ്പികളും നശിപ്പിച്ചിരുന്നു.

വാഗമൺ അഡ്വഞ്ചർ പാർക്കിലെ അതീവ സുരക്ഷയുള്ള ഇടമാണ് ചില്ലുപാലം

സഹസീക വിനോദ ഉപാധിയായതിനാൽ വളരെ ശ്രദ്ധയോടെയും കരുതലോടും കൂടിയാണ് പാലത്തിലേക്ക് ആളുകളെ കടത്തിവിടുന്നത്.

ചെരുപ്പു പോലും അനുവധിക്കില്ല.

പ്രതികൂല കാലാവസ്ഥയിൽ പാലം അടച്ചിടുകയാണ് പതിവ്

രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെയാണ് ചില്ല് പാലത്തിൽ പ്രവേശനം. അഡ്വഞ്ചർ പാർക്ക് 6 മണിയോടെയും അടക്കുകയും ചെയ്യും

Leave a Reply

spot_img

Related articles

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിന് പീഡനം; പ്രതി അറസ്റ്റില്‍

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമില്‍ വെന്റിലേറ്ററിലായ രോഗിയെ പീഡിപ്പിച്ച ബീഹാര്‍ സ്വദേശി ദീപക്കാണ് അറസ്റ്റിലായത്.ഗുരുഗ്രാമിലെ മേദാന്ത...

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായി; ഡല്‍ഹി സ്വദേശി പിടിയിൽ

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായികളുമായി ഡല്‍ഹി സ്വദേശി പിടിയിൽ. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയിലെ മൊഅനീസ് അജം ( 42) എന്നയാളാണ് പിടിയിലായത്. കുറ്റ്യാടി...

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി. ആർ ഡി ഒ ക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം വന്നത്. തൃശ്ശൂർ സിറ്റി പോലീസ്, ബോംബ് സ്ക്വാഡ്...

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി

തൃശൂർ തൃത്തല്ലൂരില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. പത്തനംതിട്ട അടൂർ സ്വദേശി അനില്‍കുമാർ ആണ് കൊല്ലപ്പെട്ടത്. സഹപ്രവർത്തകനായ കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശി ഷാജു...