സ്കൂൾ കലോത്സവത്തിൽ നൃത്താവിഷ്കാരം ചിട്ടപ്പെടുത്താൻ സിനിമാ നടി തന്നെ വേണമെന്ന് നിർബന്ധമുണ്ടോ എന്ന ചോദ്യവുമായി നടി സ്നേഹ ശ്രീകുമാർ. നൃത്തകലയിൽ പ്രഗത്ഭരായ കലാകാരികളും യുവജനോത്സവം വഴി നൃത്തത്തിൽ ശ്രദ്ധേയരായ ആളുകളെയും സർക്കാരിന് വേണ്ടാത്തതെന്തുകൊണ്ടെന്നും നടി ചോദിക്കുന്നു.നൃത്താവിഷ്കാരം ഒരുക്കാൻ സിനിമാനടി തന്നെ വേണമെന്ന് എന്താ നിർബന്ധം. യുവജനോത്സവം വഴി വന്ന് നൃത്തത്തിൽ കഴിവ് തെളിയിച്ചർ ധാരാളമുണ്ട്. എന്തുകൊണ്ടാണ് അവരെയൊന്നും വേണ്ടാത്തതെന്ന് സ്നേഹ ചോദിച്ചു