ഈ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇനി വാട്ട്‌സ്ആപ്പ് ലഭിക്കില്ല; ലിസ്റ്റ് പുറത്ത് വിട്ട് കമ്പനി

2025 ജനുവരി 1 മുതല്‍ കിറ്റ്കാറ്റ് ഒഎസിലോ പഴയ പതിപ്പുകളിലോ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളില്‍ വാട്‌സാപ്പ് പ്രവര്‍ത്തിക്കില്ലന്ന് മെറ്റ പ്രഖ്യാപിച്ചു. പുതിയ സാങ്കേതികവിദ്യകളുമായുള്ള അനുയോജ്യത ഉറപ്പുവരുത്തുന്നതിനും ആപ്പിന്റെ സുരക്ഷ നിലനിര്‍ത്തുന്നതിനുമുള്ള കമ്പനിയുടെ പതിവ് അപ്ഡേറ്റുകളുടെ ഭാഗമാണ് ഈ നീക്കം.ഈ തീരുമാനം കമ്പനി തങ്ങളുടെ ആപ്പ് നിരന്തരം പുതുക്കി നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ്. ആപ്പിനെ പുതിയ സാങ്കേതികവിദ്യകളുമായി ചേര്‍ത്ത് പ്രവര്‍ത്തിപ്പിക്കാനും ഉപയോക്താക്കളുടെ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാനും ഇത് സഹായിക്കും. ഇപ്പോള്‍ മിക്ക സ്മാര്‍ട്‌ഫോണുകളും ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ 2013-ല്‍ അരങ്ങേറിയ ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് എന്നിവ ക്രമേണ ഉപയോഗശൂന്യമായി.ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് ഉപയോഗിക്കുന്ന സാംസങ്, എല്‍ജി, സോണി പോലുള്ള ഫോണുകളില്‍ വാട്‌സ്ആപ്പിന് ഇനി അപ്ഡേറ്റുകളോ സുരക്ഷാ പാച്ചുകളോ ലഭിക്കില്ല അതിനാല്‍ വാട്‌സാപ്പ് തുടര്‍ന്ന് ഉപയോഗിക്കണമെങ്കില്‍ ഉപയോക്താക്കള്‍ക്ക് പുതിയ ആന്‍ഡ്രോയിഡ് പതിപ്പുള്ള ഒരു ഫോണ്‍ വാങ്ങേണ്ടി വരും.

Leave a Reply

spot_img

Related articles

പഞ്ചസാര ചേര്‍ത്ത ബേബി ഫുഡ് നിരോധിക്കാൻ നീക്കം; കരട് വിജ്ഞാപനം പുറത്തിറക്കി

ആറ് മാസം വരെ പ്രായമുള്ളള്ള ശിശുക്കള്‍ക്ക് നല്‍കുന്ന ഭക്ഷണ ഉല്‍പ്പനങ്ങളില്‍ പഞ്ചസാര ചേർക്കുന്നത് നിരോധിക്കാൻ നിർദേശിച്ച്‌ രാജ്യത്തെ പരമോന്നത ഭക്ഷ്യ നിയന്ത്രണ സ്ഥാപനമായ ഫുഡ്...

നെല്ല് സംഭരണ തടസങ്ങള്‍ നീങ്ങി, മില്ലുകളുമായി ധാരാണാപത്രത്തിന് പ്രത്യേകാനുമതി: മന്ത്രി അനൂപ് ജേക്കബ്

കഴിഞ്ഞ സീസണില്‍ കരാറിലേര്‍പ്പെട്ടതും നിശ്ചിതസമയത്തിനകം നെല്ല് കുത്തല്‍ (മില്ലിംഗ്) പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ മില്ലുകളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സപ്‌ളൈേകാക്ക് നിബന്ധനകളോടെ പ്രത്യേക അനുമതി നല്‍കിയതായി മന്ത്രി...

വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി; കൊച്ചിയിൽ 2,828 രൂപ, തിരുവനന്തപുരത്ത് 2,849 രൂപ

വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ച് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ.19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 62 മുതൽ 65 രൂപ വരെയാണ്...

മരുന്ന് കണക്കുകളിൽ കർശന വ്യക്തത വേണം: ആരോഗ്യമന്ത്രി കെ. മുരളീധരൻ

സംസ്ഥാനത്തെ ആശുപത്രികളിലെ മരുന്ന് കണക്കുകളിൽ കൃത്യമായ വ്യക്തത വേണമെന്ന് ഡിഎംഒമാരുടെ യോഗത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരൻ കർശന നിർദ്ദേശം നൽകി. മരുന്നുകളുടെ കാര്യത്തിൽ കൃത്യമായ...