കുഞ്ഞിനു മാമുണ്ണാൻ…

ഡോ. ജെൻസി

കുഞ്ഞുപിറക്കുമ്പോഴേ,അവന് അല്ലെങ്കിൽ അവൾക്കു മാമുണ്ണാൻ എന്തു കൊടുക്കുമെന്നോർത്ത് അമ്മമാർക്ക് ആധിയാണ്.

മുലപ്പാലിനുശേഷം കുഞ്ഞിന് എന്ത് ആഹാരം കഴിക്കാൻ കൊടുക്കണമെന്നതിൽ സംശയമാണ് പല അമ്മമാർക്കും. ഓരോ മാസവും കുഞ്ഞിന്റെ വളർച്ചയ്ക്ക് ആവശ്യമായ പോഷകം ഉറപ്പുവരുത്തുകയാണ് പ്രധാനം.


മുലപ്പാൽ
അനുകൂലസാഹചര്യത്തിൽ ജനിക്കുന്ന കുഞ്ഞിന് നാല്- ആറ് മാസംവരെ മുലപ്പാൽ മാത്രം നൽകേണ്ട ആവശ്യമേയുള്ളൂ. പ്രസവം കഴിഞ്ഞ് ഉടൻതന്നെ ഊറിവരുന്ന പാലിന് കൊളസ്ട്രം എന്നു പറയുന്നു. ഈ പാൽ കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കാരണം കൂടുതൽ മാംസ്യം, ജീവകം, സിങ്ക് തുടങ്ങിയവ അടങ്ങിയ പാലാണിത്. വളരെയധികം രോഗപ്രതിരോധശക്തി നൽകുന്നതാണ് മുലപ്പാൽ.
പലപ്പോഴും ടിൻപാൽ അമിതവണ്ണത്തിന് കാരണമാകുമ്പോൾ കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയും ഭാവിയിൽ ആസ്ത്മപോലെ പല രോഗങ്ങളെയും പ്രതിരോധിക്കാനും മുലപ്പാലിലൂടെ സാധിക്കുന്നു.
എന്നാൽ പ്രത്യേക സാഹചര്യത്തിൽ മുലപ്പാലിന്റെ അളവ് കുറയുകയാണെങ്കിൽ പകരം പശുവിൻപാല്, ടിൻപാൽ എന്നിവ കൊടുക്കാം. ആറുമാസംവരെ കുഞ്ഞിന്റെ വളർച്ചയ്ക്ക് മുലപ്പാൽ മതിയാകും. എന്നാൽ ജോലിക്കു പോകുന്ന അമ്മമാരുടെ കുട്ടികൾക്ക് നാലുമാസം മുതൽ കുറുക്ക് കൊടുക്കുന്നതിൽ കുഴപ്പമില്ല.


നാലുമാസം മുതൽ
കൂടുതൽ ജലാംശം അടങ്ങിയ കുറുക്ക് രൂപത്തിലുള്ള ആഹാരമാണ് ഇക്കാലയളവിൽ നന്ന്. ഇതിനായി പാലോ വെള്ളമോ പഴച്ചാറോ ഉപയോഗിക്കാം. പഴങ്ങൾ, കായ്കറികൾ എന്നിവ വേവിച്ചുടച്ചരച്ച് കൊടുക്കാം. തിളപ്പിച്ചാറ്റിയ വെള്ളത്തിലോ പാലിലോ ചേർത്ത നൽകുന്നതാണ് കൂടൂതൽ നന്ന്. ആപ്പിൾ, ഉരുളക്കിഴങ്ങ്, വെള്ളരിക്ക, പഴം, കാരറ്റ്, തക്കാളി.. അങ്ങനെയെന്തും ഈ പ്രായത്തിൽ വേവിച്ചുടച്ചു കൊടുക്കാം. ഇത് ഉടച്ചതിനൊപ്പം അത്രതന്നെ തിളപ്പിച്ചാറ്റിയ വെള്ളം കൂടി ചേർക്കാൻ ശ്രമിക്കണം.
പഴച്ചാറുകൾക്ക് പകരം നുറുക്കി ഉടച്ച പഴം അരച്ചു തയാറാക്കിയ കുറുക്കിനു പകരം ഉടച്ച ഇഡ്ഡലി, വേവിച്ച കിഴങ്ങ്, ഞെരടിയെടുത്ത ചോറ് എന്നിവ നൽകാം. പഴങ്ങളുടെ തൊലി, കുരു എന്നിവ ശ്രദ്ധയോടെ നീക്കി വേണം നൽകാൻ. ഗോതമ്പ്, അരി, റവ, റാഗി, എന്നീ ധാന്യങ്ങൾ അന്നത്തിന്റെ അളവ് കൂടുതലുള്ള പഴം, പച്ചക്കറി, പാല് എന്നിവ കൂടുതൽ അളവിൽ ആഹാരത്തിൽ ഉൾപ്പെടുത്തണം.
ഈ പ്രായത്തിൽ സാധാരണ കുട്ടികൾക്ക് അല്പം വണ്ണക്കൂടുതൽ സാധാരണമാണ്. എന്നാൽ നീന്താനും ഇഴഞ്ഞുനടക്കാനും തുടങ്ങുന്നതോടെ അതിൽ മാറ്റമുണ്ടാകും. ശരീരത്തിന്റെ തൂക്കം കുറയുകയും ചെയ്യും.
കേരളത്തിലെ പ്രധാന ഭക്ഷണക്രമം കുട്ടികളുടെ ആഹാരത്തിലും ഉൾപ്പെടുത്തുന്നത് നന്ന്. ഇക്കാര്യത്തിൽ അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങൾ ഉൾപ്പെടുത്തുന്നതാണ് നന്ന്. ഉണക്കിപ്പൊടിച്ച ഈ ധാന്യമാവുകൾ വെള്ളത്തിൽ കുറുക്കിവേണം കൊടുക്കാൻ. ഇങ്ങനെ തയാറാക്കുന്ന കുറുക്കിൽ മുക്കാൽ ഭാഗത്തോളം അന്നജവും ബാക്കി മാംസ്യവും അടങ്ങിയിരിക്കുന്നു. കുറഞ്ഞ അളവിൽ കൊഴുപ്പും എന്നാൽ മാംസ്യത്തിന്റെ അളവ് ഇതിനേക്കാൾ കൂടിയ അളവിൽ ലഭിക്കുക ഓട്‌സ്, റാഗി, ബാർലി തുടങ്ങിയ ധാന്യങ്ങളിലാണ്. ഇതിൽ പാലുംകൂടി ചേർത്ത് തയാറാക്കുമ്പോൾ മാംസ്യത്തിന്റെ ഗുണമേന്മ കൂടുമെന്ന് മാത്രം. കാൽസ്യം, ഇരുമ്പ്, ബി കോംപ്ലക്‌സ് തുടങ്ങിയവയും ഉയർന്ന അളവിൽ കാണുന്നു. ധാതുലവണങ്ങളും ജീവകങ്ങളും ധാരാളം അടങ്ങിയ വാഴപ്പഴം, ആപ്പിൾ എന്നിവ തുടക്കത്തിലേ നൽകിത്തുടങ്ങാം.


ഇവ പരിചയപ്പെട്ട ശേഷമേ തണ്ണിമത്തങ്ങ, മുന്തിരി, പപ്പായ പോലുള്ള ഫലവർഗങ്ങൾ നൽകാവൂ. കായ്കറികളിലെ പോഷകമാണ് പഴങ്ങളിലും അടങ്ങിയിരിക്കുന്നത്. എങ്കിലും പഞ്ചസാര രൂപത്തിലുള്ള അന്നജം അടങ്ങിയ പഴങ്ങളാണ് കൂടുതൽ ഗുണകരം. അന്നജം അടങ്ങിയ ഏത്തക്കായ ഉണക്കിപ്പൊടിച്ച് കുറുക്ക് തയാറാക്കി കൊടുക്കുന്നത് കൂടുതൽ ഗുണകരമാകുന്നതും ഇതുകൊണ്ടാണ്. പച്ചക്കറികൾ വേവിച്ചു കൊടുക്കുമ്പോൾ പലപ്പോഴും ഇതിലെ നാരുകൾ കുട്ടികൾക്ക് ദഹിക്കാൻ ബുദ്ധിമുട്ടാകുന്നു. അതുകൊണ്ടാണ് വേവിച്ച പച്ചക്കറി നന്നായി ഉടച്ചു കൊടുക്കണമെന്ന് പറയുന്നത്.
ഈ പ്രായത്തിൽ എന്തു രുചിയെന്ന് ചിന്തിക്കരുത്. ആഹാരത്തിന്റെ നിറം, മണം, രുചിയൊക്കെ പ്രധാനമാണ്. രൂക്ഷമായ മണമുള്ള ബീറ്റക്കറൂട്ട് പോലെയുള്ളവ ഒഴിവാക്കി പകരം, കാരറ്റ്, ഉരുളക്കിഴങ്ങ്, വെള്ളരി, മധുരക്കിഴങ്ങ് എന്നിവ നൽകാം.
ഈ പ്രായത്തിൽ ദഹനത്തിന് ബുദ്ധിമുട്ടുള്ള പയർവർഗ്ഗം ഉപേക്ഷിക്കുന്നതാണ് നന്ന്. എങ്കിലും പയറുവർഗം പൊടിച്ചു തയാറാക്കുന്ന കുറുക്ക് നൽകുന്നത് നന്ന്. 40 ശതമാനത്തിലേറെ മാംസ്യം അടങ്ങിയ സോയാ നൽകുന്നതും നന്ന്. നാളികേരത്തിലെ മാംസ്യത്തിന്റെ ഘടകവും ഗുണകരമായതിനാൽ അതും ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് നന്ന്. തൈര്, പാൽക്കട്ടി, വെണ്ണ, നെയ്യ് എന്നിവ വളരെ ചെറിയ അളവിൽ കുറുക്കിൽ ഉപയോഗിക്കുന്നതിൽ തെറ്റില്ല. എങ്കിലും ആറുമാസംവരെ പരമാവധി എന്ത് ആഹാരവും ദവരൂപത്തിലും ഒമ്പതുമാസംവരെ ജലാംശം കൂടുതലുള്ള കട്ടിയാഹാരവും ശേഷം ഖരാഹാരവും നൽകിത്തുടങ്ങാം.


ഏഴാം മാസം മുതൽ
ജലാംശം കുറച്ച് കൂടുതൽ കട്ടിയാഹാരം നൽകേണ്ട കാലമാണിത്. ആറുമാസത്തിനുശേഷമുള്ള ഇക്കാലത്താണ് ശരീരവളർച്ചയിൽ ഇത്തിരി മാറ്റമുണ്ടാകുന്നത്. പല്ല് മുളയ്ക്കുന്നതിനു തുടക്കമിടുന്നതും ഇക്കാലത്താണ്. അതിനാൽ ഇത്തരം വളർച്ചാ കാലത്തെ മുൻകൂട്ടി കണ്ടുവേണം ആഹാരത്തിന്റെ അളവ് നിശ്ചയിക്കാൻ.
ഈ പ്രായത്തിൽ സാധാരണ കുട്ടികൾക്കല്പം വണ്ണക്കൂടുതൽ സാധാരണമാണ്. എന്നാൽ നീന്താനും ഇഴഞ്ഞുനടക്കാനും തുടങ്ങുന്നതോടെ അതിൽ മാറ്റമുണ്ടാകും. മാംസാഹാരം നൽകാൻ തുടങ്ങേണ്ട സമയവും ഇതാണ്. മുട്ട, കോഴിയിറച്ചി മീൻ എന്നിവ ഉൾപ്പെടുത്താം. ഇവയിൽ ആദ്യം കൊടുത്തു തുടങ്ങാൻ അനുയോജ്യം മത്‌സ്യമാണ്. കാരണം കൊഴുപ്പിന്റെ അംശം കുറഞ്ഞ മത്‌സ്യത്തിനൊപ്പം ഇലക്കറികൾ ചേർത്തുകൊടുക്കാം. മാംസത്തിൽ തുടക്കത്തിൽ കോഴിയിറച്ചി കൊടുക്കുന്നതാണ് നന്ന്. കോഴിയിറച്ചി സൂപ്പാക്കി കൊടുക്കുന്നതാണ് ഉചിതം. എങ്കിലും ശരിയായ രീതിയിൽ പല്ല് വരാത്തതിനാൽ മൃദുവായ രീതിയിൽ തയാറാക്കിയ ഭക്ഷണം കൊടുക്കാൻ ശ്രമിക്കണം.


പത്താംമാസം
ഒരു വയസിനുമുമ്പുള്ള ഈ മാസങ്ങളിലാണ് കുഞ്ഞിന്റെ ശരീരഭാരത്തിന്റെ നേരിയ കുറവ് അനുഭവപ്പെടുക. ആഹാരത്തോടല്പം വിമുഖത കാണിക്കുന്ന കാലംകൂടിയാണിത്. തനിയെ ആഹാരം കഴിക്കാൻ നിർബനക്കധം കാണിക്കുന്ന സമയം കൂടിയാണ്.


പിറന്നാൾ ദിനമെത്തുമ്പോൾ
കുഞ്ഞിന് കൂടുതൽ ശ്രദ്ധയോടെ ആഹാരം നൽകേണ്ട കാലമാണിത്. കുഞ്ഞിന്റെ വിശപ്പിനനുസരിച്ച് ആഹാരം കൊടുക്കണം. അരി, ഗോതമ്പ് എന്നിവയ്ക്ക് പുറമേ പയർവർഗങ്ങൾ, പച്ചക്കറി സൂപ്പ്, വെണ്ണ, പച്ചക്കറികൾ, മത്‌സ്യം എന്നിവ കൂടുതൽ അളവിൽ ഉൾപ്പെടുത്തുക. ഇരുമ്പ് കൂടുതൽ അടങ്ങിയ ഡ്രൈഫ്രൂട്ട്‌സ് കൊടുക്കുന്നത് നന്ന്.
ഇവ വെള്ളത്തിൽ കുതിർത്തു നൽകാൻ ശ്രമിക്കണം. മലശോധനയ്ക്ക് നേരിയ ബുദ്ധിമുട്ട് തോന്നുന്നതിനാൽ ഉണങ്ങിയ മുന്തിരിപോലെയുള്ള പഴങ്ങൾ കൂടുതൽ ഗുണകരമാണ്.
ഈ വേളയിൽ വേവിച്ച പച്ചക്കറിക്കൊപ്പം വേവിക്കാത്ത പച്ചക്കറികൾ കൊടുക്കുന്നതും നന്ന്. കാബേജ്, കാരറ്റ് വെള്ളരി എന്നിവ ചെറു കഷക്കണമായോ ഗ്രേറ്റ് ചെയ്തതോ നൽകാം.
ഇക്കാലത്ത് പല്ല് മുളയ്ക്കുന്നതിനാൽ ഫ്രീസറിൽവച്ച് തണുപ്പിച്ച പഴം, പച്ചക്കറി എന്നിവ കൊടുക്കുന്നത് കുഞ്ഞിന്റെ മോണയുടെ വേദന കുറയ്ക്കാൻ സഹായകമാണ്. കൂടുതൽ അളവിൽ ആഹാരം കഴിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തി വേണം ആഹാരം കൊടുക്കാൻ. കഴിച്ച ആഹാര ഉടൻ ഛർദ്ദിക്കുന്നതും കൂടുതൽ തവണ വയറിളകുന്നതും കൂടുതൽ ആഹാരം കഴിച്ചൂവെന്നതിന്റെ സൂചനയാണ്.


ഒരു വയസിലേക്ക്
പിറന്നാൾ കഴിയുന്നതോടെ മുഖ്യ ആഹാരത്തിൽ വ്യക്തമായ മാറ്റം വേണം. കലോറിയും മാംസ്യവും കൂടുതൽ അടങ്ങിയ ഭക്ഷണം വേണം കഴിക്കാൻ. പാല്, ഇലക്കറികൾ, കാരറ്റ്, പപ്പായ എന്നിവയിൽ വിറ്റാമിൻ എ കൂടുതൽ അടങ്ങിയിരിക്കുന്നു. ഭക്ഷണത്തിന്റെ വൈവിധ്യം, നിറം, മണം, പോഷകം, കുട്ടിയുടെ താൽപ്പര്യം എന്നിവകൂടി പരിഗണിച്ചുവേണം ഇക്കാലത്ത് ആഹാരം നൽകാൻ.
ഒരു വയസിനുശേഷം മൂന്നു വയസുവരെ
വളരെ വേഗം വളർച്ച വന്നണയുന്ന സമയമാണിത്. ഓരോ കൊല്ലവും കുറഞ്ഞത് അരക്കിലോഗ്രാം തൂക്കം കൂടണമെന്നാണ് കണക്ക്, മാംസ്യം, ഇരുമ്പ്, സിങ്ക്, വിറ്റാമിൻ എ എന്നിവ അടങ്ങിയ ആഹാരം കൂടുതൽ അളവിൽ നൽകണം. കുഞ്ഞിന്റെ ശാരീരിക- മാനസിക- ബൗദ്ധികവളർച്ചയുടെ കാലമാണിതെന്ന് ഓർത്തുവേണം ആഹാരത്തിന്റെ അളവും ഗുണവും കണ്ടെത്താൻ.
ഏറ്റവും കൂടുതൽ ഊർജ്ജം ഉപയോഗിക്കപ്പെടുന്ന കാലമാണിത്. ഭാവിയിലെ ആഹാരശീലങ്ങൾക്ക് തുടക്കമിടുന്ന കാലം കൂടിയാണ്. അതിനാൽ കൂടുതൽ അളവിൽ വറുത്ത ആഹാരങ്ങൾ, ബേക്കറി പലഹാരങ്ങൾ എന്നിവ ശീലിപ്പിക്കുന്നത് ഗുണകരമല്ല. വീട്ടിൽ പാകംചെയ്ത ആഹാരം കൂടുതൽ അളവിൽ കഴിപ്പിക്കാൻ ശ്രമിക്കണം.


ഒരു വയസുമുതൽ
ഈ പ്രായം മുതൽ ഏതുതരം ആഹാരവും കുഞ്ഞിന് കൊടുത്തു തുടങ്ങാം. കൂടുതൽ പുതുമയും രുചിയും പോഷകവും അടങ്ങിയ ആഹാരം വേണം നൽകാൻ. ധാന്യം, പച്ചക്കറി, മാംസം, മുട്ട…. അങ്ങനെ എല്ലാം അടങ്ങിയ സമ്പൂർണ്ണ ആഹാരം വേണം നൽകാൻ.

Leave a Reply

spot_img

Related articles

എറണാകുളം ജനറല്‍ ആശുപത്രിക്ക് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ലൈസൻസ്; രാജ്യത്ത് ആദ്യം

എറണാകുളം ജനറല്‍ ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നു.രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്.ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള...

കണ്ണൂരിൽ 5 വയസുകാരൻ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ

**കണ്ണൂരിലെ ചെറുപുഴയിൽ അഞ്ചുവയസുകാരനെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. അതിഥി തൊഴിലാളികളായ സ്വർണ്ണ- മണി ദമ്പതികളുടെ മകൻ വിവേക് മുർമു ആണ്...

വടക്കൻ ജില്ലകളിൽ തിങ്കളാഴ്ച റെഡ് അലേർട്ട് പ്രഖ്യാപിച്ചു

അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിങ്കളാഴ്ച കണ്ണൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള...

കുരമ്പാലയിൽ വീടിന് മുകളിൽ ലോറി മറിഞ്ഞ അപകടം; കുടുംബത്തിന് ദുരന്തനിവാരണ സ്കീമിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ചു നൽകും:- ഡെപ്യൂട്ടി സ്പീക്കർ

പന്തളം കുരമ്പാലയിൽ വീടിന് മുകളിൽ ലോറി മറിഞ്ഞ അപകടം; കുടുംബത്തിന് ദുരന്തനിവാരണ സ്കീമിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ചു നൽകുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ...