‘ബാബരി മസ്ജിദ് തകർന്നപ്പോൾ ലീഗ് നിലപാട് നിർണായകമായി’; മുസ്ലീം ലീഗിനെ പുകഴ്ത്തി രമേശ് ചെന്നിത്തല

മുസ്ലീം ലീഗിനെ പുകഴ്ത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുസ്ലിം ലീഗ് സംഘടിപ്പിച്ച സെമിനാറിൽ ഉദ്ഘാടകനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല. മതേതര സംരക്ഷണത്തിൽ ലീഗ് മുന്നിലാണ്. ബാബരി മസ്ജിദ് തകർന്നപ്പോൾ ലീഗ് നിലപാട് നിർണായകമായി. ഇതിന് ലീഗിന് വലിയ വില കൊടുക്കേണ്ടി വന്നു.സാദിഖലി തങ്ങൾ റോമിൽ പോയത് മതേതരത്വം ഉയർത്താനാണെന്നും ചെന്നിത്തല പറഞ്ഞു. ലീഗിനെ മുഖ്യമന്ത്രി അനാവശ്യമായി ആക്രമിക്കുകയാണ് മുഖ്യമന്ത്രി. മുസ് ലിം ലീഗിനെ കടന്നാക്രമിച്ച് മുന്നോട്ട് പോകാൻ മുഖ്യമന്ത്രിക്ക് സാധിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.വിലക്കിയാൽ പിന്മാറുന്ന ആളല്ല ജി സുധാകരൻ. സെമിനാറിന് വന്നില്ലെങ്കിലും അദ്ദേഹത്തിന്റെ മനസ്സ് ഒപ്പമുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സ്വന്തം പാർട്ടിയുടെ പരിപാടിക്ക് വിളിക്കുകയുമില്ല, മറ്റ് പരിപാടിക്ക് വിളിച്ചാൽ പോകാൻ അനുവദിക്കുകയുമില്ല. ജി സുധാകരനെ ആർക്കും ഒതുക്കാനാവില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

Leave a Reply

spot_img

Related articles

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില....

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...