മോഷ്ടാവിനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ ജ്യൂവലറി ഉടമ വിഷദ്രാവകം കഴിച്ചു മരിച്ചു

ആലപ്പുഴ മുഹമ്മയിൽ ജ്യൂവലറിയിൽ മോഷ്ടാവിനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ ജ്യൂവലറി ഉടമ വിഷദ്രാവകം കഴിച്ചു മരിച്ചു. മുഹമ്മ ജംഗ്ഷന് വടക്കുവശത്തുള്ള രാജി ജ്യൂവലറി ഉടമ രാധാകൃഷ്ണൻ (62) ആണ് മരിച്ചത്. കോട്ടയത്ത് കടുത്തുരുത്തിയിൽ 20.5 പവൻ മോഷ്ടിച്ച കേസിൽ കടുത്തുരുത്തി പൊലീസ് പിടികൂടിയ തൊടുപുഴ സ്വദേശി സെൽവരാജ് മോഷ്ടിച്ച ആഭരണങ്ങൾ മുഹമ്മയിലെ ജ്യൂവലറിയിലാണ് വിറ്റത്.14.5 പവൻ സ്വർണം ഇയാളുടെ പക്കൽ നിന്നും കണ്ടെത്തിയെങ്കിലും ബാക്കി ഇവിടെ വിറ്റതായിട്ടാണ് മൊഴി നൽകിയത്. ഇതേ തുടർന്ന് പൊലിസ് മോഷ്ടാവുമായി എത്തി കാര്യങ്ങൾ ചോദിക്കുന്നതിനിടെ വിഷദ്രാവകം കഴിക്കുകയായിരുന്നു. ഉടൻ തന്നെ രാധാകൃഷ്ണനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

spot_img

Related articles

ഫാമിലി കൗണ്‍സിലര്‍ തസ്തിക ഒഴിവ്

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് ഫാമിലി കൗണ്‍സിലര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി എ / ബി എസ് സി സൈക്കോളജി (മുഴുവന്‍ സമയം),...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്ഡ്

മോഹൻ ലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ...

വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ല; എം.വി. ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കേസ് വീണ വിജയനും കമ്പനിയും ഏറ്റെടുക്കും.വഴിവിട്ട ഒരു...

എം എം മണിയുടെ ആരോഗ്യനില തൃപ്‌തികരം

സിപിഎം പാർട്ടി കോൺഗ്രസിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം നേതാവ് എംഎം മണിയുടെ ആരോഗ്യനില തൃപ്‌തികരം. മധുരയിലെ അപ്പോളോ ആശുപത്രിയിലാണ്...