സംസ്ഥാനത്ത് ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപക റെയ്ഡ്

വ്യാജ രജിസ്‌ട്രേഷനിലൂടെ 1200 കോടിയുടെ വ്യാപാരം; സംസ്ഥാനത്ത് ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപക റെയ്ഡ്

ജിഎസ്ടി വകുപ്പിന് കീഴിലെ ഇന്റലിജന്‍സ്, എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങളുടെ കീഴിലാണ് പരിശോധന.

പുലര്‍ച്ചെ അഞ്ചുമണിക്ക് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.

350 ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 101 കേന്ദ്രങ്ങളില്‍ ഒരേ സമയം പരിശോധന നടത്തുകയാണ്.

വ്യാജ ജിഎസ്ടി രജിസ്‌ട്രേഷന്‍ നിര്‍മ്മിച്ച് അനധികൃത വ്യാപാരം നടത്തുന്ന സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടക്കുന്നത്.

സംസ്ഥാനത്ത് വ്യാജ ജിഎസ്ടി രജിസ്‌ട്രേഷനിലൂടെ 1200 കോടി രൂപയുടെ വ്യാപാരം നടന്നതായി ജിഎസ്ടി അധികൃതര്‍ അറിയിച്ചു.

പാലക്കാട് ഓങ്ങല്ലൂരിലെ സ്‌ക്രാപ് ഗോഡൗണുകളിലും പരിശോധന നടത്തുന്നുണ്ട്.

വിവിധ ഇടങ്ങളില്‍ നിന്ന് നിരവധി പേര്‍ കസ്റ്റഡിയില്‍ ആയതായിയാണ് വിവരം.

Leave a Reply

spot_img

Related articles

എവറസ്റ്റ് കൊടുമുടിയുടെ നെറുകയിൽ മലയാളി വനിതയുടെ പാദസ്പർശം; ചരിത്രം കുറിച്ച് സഫ്രീന

എവറസ്റ്റ് കൊടുമുടിയുടെ നെറുകയിൽ മലയാളി വനിതയും കാൽപ്പാട് പതിഞ്ഞു. കണ്ണൂർ വേങ്ങാട്​ സ്വദേശിനി സഫ്രീനയാണ് ആദ്യമായി എവറസ്റ്റ് കീഴടക്കിയ മലയാളി വനിതയെന്ന ഖ്യാതി സ്വന്തമാക്കിയിരിക്കുന്നത്....

സ്വകാര്യബസിൽ നിന്ന് വീണ് വീട്ടമ്മയ്ക്ക് പരിക്ക്

സ്വകാര്യബസിൽ നിന്ന് വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. കോട്ടയം കുമാരനല്ലൂർ ഉന്തുക്കാട്ട് ശോഭന (62) നാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് ആറോടെ സംക്രാന്തിയിലായിരുന്നു അപകടം. കോട്ടയം...

വിവാഹ ചടങ്ങിനിടെ സംഘർഷം: അഞ്ച് യുവാക്കൾ അറസ്റ്റിൽ

ആലപ്പുഴ മുഹമ്മയിൽ വിവാഹ ചടങ്ങിനിടെ സംഘർഷം ഉണ്ടാക്കുകയും രണ്ടുപേരെ മർദ്ദിക്കുകയും ചെയ്ത കേസിൽ അഞ്ച് യുവാക്കളെ മുഹമ്മ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മ ബോട്ട്...

വടക്കൻ ജില്ലകളില്‍ അതിതീവ്രമഴ മുന്നറിയിപ്പ്; ജാഗ്രത നിര്‍ദേശം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.കോഴിക്കോട്, വയനാട്, കണ്ണൂർ,...