സംസ്ഥാനത്ത് പരക്കെ മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു.ഇന്ന് മിക്ക ജില്ലകളിലും പരക്കെ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ശക്തമായ മഴയ്ക്ക് സാധ്യതയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. 

സജീവമായി തുടരുന്ന മൺസൂൺ പാത്തിയും തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരളം വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുമാണ് മഴ തുടരാനുള്ള കാരണമായി കണക്കാക്കുന്നത്.

തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

2.7  മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലയടിക്കും.

കണ്ണൂർ, കാസർകോട് തീരങ്ങളിൽ ഉള്ളവർ പ്രത്യേക ജാഗ്രത പുലർത്തണം. 

ശനിയാഴ്ച വരെ കേന്ദ്ര കാലാവസ്ഥാ യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

വ്യാഴം: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, എറണാകുളം, തൃശ്ശൂർ

വെള്ളി: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

ശനി: കണ്ണൂർ, കാസർകോട്.

Leave a Reply

spot_img

Related articles

മാവൂരിൽ പനി ബാധിച്ച് സ്ത്രീ മരിച്ചു

കോഴിക്കോട് മാവൂരിൽ പനി ബാധിച്ച് സ്ത്രീ മരിച്ചു.മാവൂർ പാറമ്മൽ സ്വദേശി സുനിത (54) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വയറിളക്കവും പനിയെയും തുടർന്ന്...

ശബരിമല സ്വർണക്കൊള്ള; 2019-ലെ വീഴ്ചകൾ മറയ്ക്കാൻ സ്വർണപ്പാളി കൈമാറി, നിർണായക കണ്ടെത്തലുമായി എസ്ഐടി

ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ ഇടതുപക്ഷ ഭരണസമിതിയെക്കൂടി പ്രതിക്കൂട്ടിലാക്കിക്കൊണ്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) നിർണായക റിപ്പോർട്ട്.2025-ൽ നടന്ന സ്വർണപ്പാളി കൈമാറ്റത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചന...

ബജറ്റില്‍ കോട്ടയം നിയമസഭ മണ്ഡലത്തിന് മികച്ച പരിഗണന

2026-27 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റില്‍ കോട്ടയത്തിന് മികച്ച പരിഗണന. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അവഗണിക്കപ്പെട്ടിരുന്ന പല പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം ലഭിച്ചു. നിര്‍മ്മാണം നിലച്ചു പോയ ആകാശപ്പാതയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി...