തൃശ്ശൂർ കട്ടിലപ്പൂവ്വത്ത് കാട്ടാനകൾ ഇറങ്ങി കൃഷി നശിപ്പിച്ചു

തൃശ്ശൂർ കട്ടിലപ്പൂവ്വത്ത് കാട്ടാനകൾ ഇറങ്ങി കൃഷി നശിപ്പിച്ചു.ഇന്നലെ രാത്രിയായിരുന്നു സംഭവം.

രണ്ട് ആനകൾ അടങ്ങിയ സംഘമാണ് കാടിറങ്ങിയെത്തിയത്. താഴത്ത് മാരിയിൽ കുര്യൻ, വെള്ളാരത്തിൽ ജെയിംസ്, നെല്ലിക്കുന്നേൽ ഫിലിപ്പ് എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടാനകൾ എത്തി കൃഷി നശിപ്പിച്ചത്.

തെങ്ങ്, വാഴ, ജാതി തുടങ്ങിയ കാർഷിക വിളകളാണ് കാട്ടാനകൾ നശിപ്പിച്ചത്. പ്രദേശത്ത് ആന ശല്യം രൂക്ഷമാണ്‌.കഴിഞ്ഞ ഒരാഴ്ചയായി കാട്ടാനകൾ സ്ഥിരമായി ഇറങ്ങുന്ന പ്രദേശം കൂടിയാണ് കട്ടിലപൂവ്വം.


നാട്ടുകാർ പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ആണ് ആനകളെ തുരത്തിയത്.ആനകൾ ഇറങ്ങുന്നത് തടയുന്നതിനായി വനം വകുപ്പ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം.

Leave a Reply

spot_img

Related articles

കണ്ണൂർ കോർപറേഷനിലേക്ക് എൽഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംഘർഷം

കണ്ണൂർ കോർപറേഷനിലേക്ക് എൽഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ വൻ സംഘർഷം. കോർപറേഷൻ ഓഫീസിന് മുന്നിൽ കയ്യാങ്കളിയിലേക്കെത്തുന്ന സംഭവങ്ങൾ ആണ് ഉണ്ടായത്. മേയറെ ഉൾപ്പെടെ തള്ളിമാറ്റിയതോടെ...

‘രാജിവെച്ച്‌ പോകുമെന്ന് കരുതേണ്ട, ഇന്ന് ആരുടേയും ചോര കുടിക്കാന്‍ കിട്ടിയില്ലേ?’ : മന്ത്രി ഗണേഷ് കുമാർ

'രാജിവെച്ച്‌ പോകുമെന്ന് കരുതേണ്ട, ഇന്ന് ആരുടേയും ചോര കുടിക്കാന്‍ കിട്ടിയില്ലേ?' : മന്ത്രി ഗണേഷ് കുമാർ.രാജിയെക്കുറിച്ചുള്ള അഭ്യൂഹം മാധ്യമങ്ങള്‍ക്ക് മാത്രമാണെന്ന് മന്ത്രി കെ ബി...

യുഡിഎഫ് അധികാരത്തിൽ വന്നാൽ കോട്ടയത്തെ ആകാശപാത പദ്ധതി ആറു മാസത്തിനുള്ളിൽ നടപ്പിലാക്കും; തിരുവഞ്ചൂർ രാധാകൃഷ്ണൻ

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ കോട്ടയത്തെ ആകാശപാത പദ്ധതി ആറു മാസത്തിനുള്ളിൽ നടപ്പിലാക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.കോട്ടയം നഗരത്തിലെ ആകാശപ്പാത പദ്ധതിക്ക് ശാപമോക്ഷം നൽകാൻ...

ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു.മാനന്തവാടി കല്ലോടി പടക്കൂട്ടിൽ വിനീതിന്റെ ഭാര്യ സ്റ്റെഫി (33) ആണ് കോഴിക്കോട്ടെ സ്വകാര്യ...