കാട്ടുപന്നികളും വന്യജീവികളും കൃഷി ഇടങ്ങളിൽ കൂടി വരുന്ന സാഹചര്യമാണ് ഇപ്പോൾ.
കട്ടപ്പനയിൽ നിരപ്പേൽകട സ്വദേശി ബേബിച്ചന്‍റെ വീട്ടിലെ കിണറ്റിൽ കാട്ടുപന്നി വീണു.
വീട്ടിൽ രാവിലെ ജോലിക്കെത്തിയ തൊഴിലാളികളാണ് കാട്ടുപന്നി കിണറ്റിൽ വീണു കിടക്കുന്നത് കണ്ടത്.
ഇതേതുടർന്ന് വീട്ടുടമയായ ബേബിച്ചൻ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.
സ്ഥലത്തെത്തിയ വകുപ്പ് ഉദ്യോഗസ്ഥരോട് കാട്ടുപന്നിയെ വെടിവെച്ച് കൊല്ലണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
തുടർന്ന്, തേക്കടിയിൽ നിന്നും വനംവകുപ്പ് സംഘമെത്തി കാട്ടുപന്നിയെ വെടിവെച്ച് കൊന്നു.
തുടർന്ന് ജഡം കുഴിച്ചു മൂടുകയും ചെയ്തു.