വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. വഖഫ് ബില്ലില്‍ പ്രതിഷേധിച്ചാണ് സ്റ്റാലിന്‍ ഉള്‍പ്പടെയുള്ള ഡി.എം.കെ എം.എല്‍.എമാര്‍ കറുത്ത ബാഡ്ജണിഞ്ഞാണ് ഇന്നലെ നിയമസഭയില്‍ എത്തിയത്. വലിയ എതിര്‍പ്പുകള്‍ ഉള്ളപ്പോഴും പുലര്‍ച്ചെ രണ്ട് മണിക്ക് സഖ്യകക്ഷികളുടെ പിന്തുണയോടെ വഖഫ് ബില്‍ പാസാക്കിയത് ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി.
ബില്‍ ഇന്ത്യയുടെ അഖണ്ഡതക്കെതിരായ നീക്കമാണ്. നിരവധി രാഷ്ട്രീയപാര്‍ട്ടികളാണ് വഖഫ് ബില്ലിനെ എതിര്‍ത്തത്. 232 പാര്‍ലമെന്റ് അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. 288 പേര്‍ അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തു. ബില്ലിനെ എതിര്‍ക്കുന്ന അംഗങ്ങളുടെ എണ്ണം ഉയര്‍ന്നിട്ടും ഭേദഗതികളില്ലാതെയാണ് ബില്‍ പാസാക്കിയത്. ഇതിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു.